കായികം

2021ലെ ടി20 ലോകകപ്പും 2023ലെ ഏകദിന ലോകകപ്പും ഇന്ത്യയില്‍

സമകാലിക മലയാളം ഡെസ്ക്

ദുബായ്: കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഈ വര്‍ഷം നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് അടുത്ത വര്‍ഷം ഇന്ത്യയില്‍ അരങ്ങേറും. 2023ലെ ഏകദിന ലോകകപ്പിന്റെ ആതിഥേയത്വവും ഇന്ത്യക്കാണ്. 

ഈ വര്‍ഷം ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കേണ്ട ടൂര്‍ണമെന്റാണ് കോവിഡിനെ തുടര്‍ന്ന് മാറ്റിയത്. 2022ലെ ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നടത്താനും ഐസിസി യോഗത്തില്‍ തീരുമാനമായി. 

2021 ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായാണ് ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കുക. നവംബര്‍ 14ന് ഫൈനല്‍ അരങ്ങേറും. 2022ല്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പ് ഇതേ മാസങ്ങളില്‍ തന്നെ നടക്കും. ഫൈനല്‍ നവംബര്‍ 13ന്. 

2023ലെ ഇന്ത്യയില്‍ നടത്താന്‍ തീരുമാനിച്ച ഏകദിന ലോകകപ്പ് ഒക്ടോബര്‍- നവംബര്‍ മാസത്തില്‍ തന്നെയാണ്. നവംബര്‍ 26നാണ് ഫൈനല്‍. 

2021ല്‍ ന്യൂസിലന്‍ഡില്‍ നടക്കേണ്ടിയിരുന്ന വനിതാ ഏകദിന ലോകകപ്പ് 2022ലേക്ക് മാറ്റി. 2021 ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ടൂര്‍ണമെന്റ് 2022 ഫെബ്രുവരി- മാര്‍ച്ച് മാസത്തിലേക്കാണ് മാറ്റിയത്. 

ഈ വര്‍ഷത്തെ ടി20 ലോകകപ്പിന് യോഗ്യത നേടിയ ടീമുകള്‍ സ്വാഭാവികമായി 2021ലെ ലോകകപ്പില്‍ കളിക്കാനിറങ്ങും. 2022ലെ പോരാട്ടത്തിന് പുതിയ യോഗ്യതാ പോരാട്ടം ഉണ്ടാകുമെന്നും ഐസിസി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം