കായികം

നെറ്റ്‌സിലേക്ക് തിരികെ എത്തി ധോനി, യുഎഇയില്‍ ഹെലികോപ്റ്റര്‍ ഷോട്ടുകള്‍ പറക്കുമെന്ന് റെയ്‌ന 

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ഐപിഎല്ലിന് മുന്നോടിയായി നെറ്റ്‌സിലേക്ക് മടങ്ങിയെത്തി ധോനി. റാഞ്ചിയിലെ ഇന്‍ഡോര്‍ നെറ്റ്‌സില്‍ ധോനി പരിശീലനം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.  

റാഞ്ചിയില്‍ നിലവില്‍ ബൗളര്‍മാര്‍ പരിശീലനത്തിന് ഇറങ്ങാത്തതിനെ തുടര്‍ന്ന് ബൗളിങ് മെഷീനിന്റെ സഹായത്തോടെയാണ് ധോനി പരിശീലനം നടത്തുന്നത്. കഴിഞ്ഞ ആഴ്ച രണ്ട് ദിവസം ധോനി ഇവിടെ പരിശീലനത്തിന് എത്തിയതായി ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. 

ഇനി പരിശീലനത്തിനായി ധോനി എപ്പോള്‍ ഇവിടേക്ക് എത്തുമെന്നും വ്യക്തമല്ല. ലോക്ക്ഡൗണിന് മുന്‍പ് ധോനി ഇവിടെ നിരന്തരം പരിശീലനത്തിന് എത്തിയിരുന്നു. യുഎഇയിലേക്ക് ഓഗസ്റ്റ് 20ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സംഘം പറക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിന് മുന്‍പ് പരിശീലനം നടത്താന്‍ രണ്ടാഴ്ചയോളം ധോനിക്ക് മുന്‍പിലുണ്ട്. 

കോവിഡ് ശക്തമാവുന്നതിന് മുന്‍പ് ചെന്നൈയുടെ ക്യാമ്പില്‍ ധോനി മണിക്കൂറുകളോളം പരിശീലനം നടത്തിയിരുന്നു. യുഎഇയില്‍ ധോനിയുടെ ഹെലികോപ്ടര്‍ ഷോട്ട് കാണാമെന്ന് കഴിഞ്ഞ ദിവസം സഹതാരം സുരേഷ് റെയ്‌ന പറയുകയുണ്ടായി. ഇതോടെ ധോനിയുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി