കായികം

മുന്‍ നായകന്‍ വാട്ടര്‍ ബോയ്, പാക് ടീമിനെതിരെ ആരാധകരുടെ മുറവിളി

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം മുന്‍തൂക്കം നേടിയാണ് ഇംഗ്ലണ്ട് അവസാനിപ്പിച്ചത്. എന്നാല്‍ കളിക്കിടയില്‍ ഡ്രിങ്ക്‌സുമായി മുന്‍ നായകന്‍ സര്‍ഫ്രാസ് അഹ്മദ് വന്നതോടെ പാക് ടീമിനെതിരെ വിമര്‍ശനം ഉയരുകയാണ്. 

മുന്‍ നായകനെ ഡ്രിങ്ക്‌സുമായി അയക്കുന്നതിന് പകരം ജൂനിയര്‍ താരങ്ങളെ ഇതിനായി നിയോഗിച്ച് കൂടേയെന്നാണ് ആരാധകരുടെ ചോദ്യം. മാഞ്ചസ്റ്ററില്‍ പ്ലേയിങ് ഇലവനില്‍ സര്‍ഫ്രാസിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. മുന്‍ ക്യാപ്റ്റനെ വാട്ടര്‍ ബോയ് ആക്കിയത് വിവാദത്തിന് ഇടയാക്കിയതോടെ ടീം പരിശീലകന്‍ മിസ്ബാ ഉള്‍ ഹഖ് വിശദീകരണവുമായി എത്തി. 

ഇതില്‍ അസ്വഭാവികമായി ഒന്നുമില്ലെന്നാണ് മിസ്ബാ ഉള്‍ ഹഖിന്റെ പ്രതികരണം. നായകനായിരിക്കെ ഓസ്‌ട്രേലിയയില്‍ കളിക്കുമ്പോള്‍ ഞാന്‍ ഡ്രിങ്ക്‌സുമായി ഗ്രൗണ്ടിലേക്ക് എത്തിയിരുന്നു അന്ന് ഞാന്‍ പന്ത്രണ്ടാമനായിരുന്നു, മിസ്ബാ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും

60 സര്‍വീസ് കൂടി; കൂടുതല്‍ നഗരങ്ങളിലേക്ക് സിയാലില്‍ നിന്ന് പറക്കാം, വിശദാംശങ്ങള്‍

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു