കായികം

വിരമിക്കുന്നതിന് മുന്‍പ് രണ്ട് നേട്ടങ്ങള്‍ സ്വന്തമാക്കണം, ആഗ്രഹം വെളിപ്പെടുത്തി സ്റ്റീവ് സ്മിത്ത്

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: കളിക്കളത്തില്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന രണ്ട് നേട്ടങ്ങള്‍ വെളിപ്പെടുത്തി ഓസീസ് താരം സ്റ്റീവ് സ്മിത്ത്. ഇംഗ്ലണ്ടില്‍ ആഷസ് പരമ്പര ജയിക്കുക, ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര ജയിക്കുക എന്നിവയാണ് കരിയരില്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന രണ്ട് കൊടുമുടികള്‍ എന്ന് സ്മിത്ത് പറയുന്നു. 

ഈ രണ്ട് നേട്ടങ്ങള്‍ അകന്ന് നില്‍ക്കുന്നത് എപ്പോഴും നിരാശപ്പെടുത്തുന്നു. ആഷസ് കിരീടം നിലനിര്‍ത്താനായി എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍ ഇംഗ്ലണ്ടില്‍ ആഷസ് ജയിക്കാനായില്ല എന്നത് നിരാശ തരുന്നു. അതുകൊണ്ട് ആഷസ് നിലനിര്‍ത്തിയതിന്റെ നേട്ടത്തില്‍ ഉപരി പരമ്പരയുടെ അവസാനം നിരാശയാണ് എനിക്ക് തന്നത്, സ്മിത്ത് പറഞ്ഞു. 

ഇംഗ്ലണ്ടില്‍ ജയിക്കുക എന്നത് പോലെ വലിയ കൊടുമുടിയാണ് ഇന്ത്യയില്‍ ജയിക്കുക എന്നതും. ഇത് രണ്ടും സാധിച്ചാല്‍ അത് വളരെ പ്രത്യേകതയുള്ളതായിരിക്കും. പ്രായം കൂടി വരികയാണ്. എത്രനാള്‍ ഇനി ക്രിക്കറ്റില്‍ തുടരാനാവുമെന്ന് അറിയില്ല. എങ്കിലും കരിയറിലെ ഈ രണ്ട് ലക്ഷ്യങ്ങളാണ് ഇപ്പോഴും പ്രചോദനം നല്‍കുന്നത് എന്നും സ്മിത്ത് പറഞ്ഞു. 

2004ലാണ് ഓസ്‌ട്രേലിയ ഇന്ത്യയില്‍ അവസാനമായി ടെസ്റ്റ് പരമ്പര നേടിയത്. 2001ല്‍ സ്റ്റീവ് സ്മിത്തിനും സംഘത്തിനും ഇന്ത്യയില്‍ ജയിക്കാനായിരുന്നില്ല. സ്മിത്തിന്റെ ആഗ്രഹം സാധ്യമാവാന്‍ ടെസ്റ്റില്‍ കരുത്തരായ കോഹ് ലിയും സംഘവും അനുവദിക്കുമോയെന്ന് കണ്ടറിയണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം