കായികം

ഇന്ത്യന്‍ ഹോക്കി താരം മന്‍ദീപ് സിങ്ങിനും കോവിഡ്, വൈറസ് ബാധിച്ച ടീമംഗങ്ങളുടെ എണ്ണം ആറായി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീമില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി. ഫോര്‍വേര്‍ഡായ മന്‍ദീപ് സിങ്ങിനാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 

ജലന്ധറില്‍ നിന്നുളള താരമായ മന്‍ദീപ് സിങ്ങിന് രോഗലക്ഷണങ്ങളില്ല. കോവിഡ് സ്ഥിരീകരിച്ച നായകന്‍ മന്‍പ്രീത് സിങ്ങ് അടക്കം അഞ്ചു ഹോക്കി താരങ്ങള്‍ക്ക് ഒപ്പം ബംഗളൂരുവിലാണ് 25കാരന്‍ ചികിത്സയില്‍ കഴിയുന്നത്. ബംഗളൂരുവില്‍ വച്ച് തന്നെയാണ് ഓഗസ്റ്റ് 20 ന് ആരംഭിക്കുന്ന ദേശീയ ക്യാമ്പ് നടക്കുന്നത്.

മന്‍ദീപ് സിങ് അടക്കം 20 താരങ്ങളാണ് കോവിഡ് ടെസ്റ്റിന് വിധേയമായത്. മന്‍ദീപ് സിങ്ങിന് കോവിഡ് പിടിപെട്ട കാര്യം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു.കഴിഞ്ഞാഴ്ചയാണ് നായകന്‍ മന്‍പ്രീത് സിങ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 

ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം സായ് സെന്ററില്‍ തിരിച്ചെത്തിയ താരങ്ങള്‍ കോവിഡ് ടെസ്റ്റിന് വിധേയമാകുകയായിരുന്നു.നായകന്‍ മന്‍പ്രീത് സിങ്ങിന് പുറമേ പ്രതിരോധ നിര താരം സുരേന്ദര്‍ കുമാര്‍, ജസ്‌കരണ്‍ സിങ്, വരുണ്‍ കുമാര്‍, ഗോള്‍കീപ്പര്‍ കൃഷന്‍ ബി പതക് എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി