കായികം

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തു, വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് കയര്‍ത്ത് രവീന്ദ്ര ജഡേജ

സമകാലിക മലയാളം ഡെസ്ക്


രാജ്‌കോട്ട്: മാസ്‌ക് ധരിക്കാത്ത് ചോദ്യം ചെയ്ത വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് കയര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. തിങ്കളാഴ്ച രാത്രി 9 മണിയോടെ ഭാര്യയുമൊത്ത് കാറില്‍ പോവുമ്പോള്‍ കിസന്‍പറ ചൗക്കില്‍ വെച്ചായിരുന്നു സംഭവം. 

മഹില പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളായ സോണല്‍ ഗോസായി ആണ് ജഡേജയെ തടഞ്ഞത്. മാസ്‌ക് ധരിക്കാത്തതിന് പിഴ ഈടാക്കുകയും, ജഡേജയുടെ ലൈസന്‍സ് വനിതാ പൊലീസ് ഉദ്യോഗസ്ഥ ചോദിക്കുകയും ചെയ്തതാണ് താരത്തെ പ്രകോപിപ്പിച്ചത്. 

സംഭവം നടന്നതിന് പിന്നാലെ സോണല്‍ ഗോസായിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമ്മര്‍ദ്ദം കൂടിയത് മൂലം ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നു എന്ന് കാണിച്ചാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ രണ്ട് കൂട്ടരും സംഭവത്തില്‍ പരാതിയൊന്നും നല്‍കിയിട്ടില്ല. 

മോശമായി പെരുമാറി എന്നാണ് രവീന്ദ്ര ജഡേജയും വനിതാ കോണ്‍സ്റ്റബിളും പറയുന്നത് എന്ന് രാജ്‌കോട്ട് ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു. ജഡേജ മാസ്‌ക് ധരിച്ചിരുന്നു എന്നാണ് മനസിലാക്കുന്നത് എന്നും, അദ്ദേഹത്തിന്റെ ഭാര്യ മാസ്‌ക് ധരിച്ചിരുന്നോ എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍കള്‍ക്ക് കര്‍ശനനിയന്ത്രണം

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)