കായികം

'ബോസിനെ കുറിച്ച് ഞങ്ങള്‍ക്ക് ആകുലതകളില്ല'; 2022 ഐപിഎല്ലിലും ധോനി പട നയിക്കുമെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: 2022ലും ധോനി ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കാന്‍ ഉണ്ടായേക്കുമെന്ന് സിഇഒ കാശി വിശ്വനാഥന്‍. ധോനിയെ സംബന്ധിച്ച് തങ്ങള്‍ക്ക് ആകുലതകള്‍ ഒന്നുമില്ലെന്നും ചെന്നൈ സിഇഒ പറഞ്ഞു. 

2020, 2021 ഐപിഎല്ലുകളില്‍ ധോനി ഞങ്ങളുമായി ഭാഗമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022ലും. ജാര്‍ഖണ്ഡില്‍ ഇന്‍ഡോര്‍ നെറ്റ്‌സില്‍ ധോനി പരിശീലനം ആരംഭിച്ചതായുള്ള വിവരങ്ങള്‍ മാധ്യമങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. എന്നാല്‍ ഞങ്ങളുടെ ബോസിനെ സംബന്ധിച്ച് ഞങ്ങള്‍ക്ക് ആശങ്കകള്‍ ഏതുമില്ല. തന്റെ ഉത്തരവാദിത്വങ്ങളെ കുറിച്ച് ധോനിക്ക് വ്യക്തമായ ബോധ്യമുണ്ട്. സ്വന്തം കാര്യവും ടീമിന്റെ കാര്യവും ധോനി നോക്കിക്കോളം, ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ പറഞ്ഞു. 

ഈ വര്‍ഷം ജനുവരിയില്‍ ധോനി ചെന്നൈയില്‍ തന്നെ വരും വര്‍ഷങ്ങളില്‍ തുടരുമെന്ന് എന്‍ ശ്രീനിവാസനും പറഞ്ഞിരുന്നു. ഈ വര്‍ഷം ധോനി കളിക്കും. അടുത്ത വര്‍ഷം ധോനിയുടെ പേര് ലേലത്തില്‍ വരികയും ധോനിയെ ഞങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യും എന്നായിരുന്നു എന്‍ ശ്രീനിവാസന്റെ വാക്കുകള്‍. 

ആഗസ്റ്റ് 16ന് ടീം അംഗങ്ങള്‍ ചെന്നൈയില്‍ എത്തുമെന്ന് കാശി വിശ്വനാഥന്‍ പറഞ്ഞു. ആഗസ്റ്റ് 21നായിരിക്കും ചെന്നൈയിലേക്ക് പറക്കുക. ധോനി, റെയ്‌ന എന്നിവര്‍ ആഗസ്റ്റ് 14-15ടെ ചെന്നൈയില്‍ എത്തും. ഇടവേളക്ക് ശേഷം വരുന്നതിനാല്‍ ചെറിയ പരിശീലനങ്ങളിലൂടെയാവും ക്യാംപ് തുടങ്ങുക എന്നും സിഇഒ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി