കായികം

കോവിഡ് ഇടവേള പുത്തനുണര്‍വ് നല്‍കി; 2023 ലോകകപ്പ് വരെ കളിക്കുമെന്ന് ആരോണ്‍ ഫിഞ്ച്

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: കോവിഡ് കാലം പലര്‍ക്കും പ്രതിസന്ധിയുടെ സമയമാണെങ്കില്‍ ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിന് നേരെ തിരിച്ചാണ്. കോവിഡ് കാലം ഉപയോഗപ്പെടുത്തി കരിയര്‍ 2023 ലോകകപ്പ് വരെ നീട്ടന്‍ ലക്ഷ്യമിടുകയാണ് ഫിഞ്ച്. 

കോവിഡ് നല്‍കിയ ഇടവേള തനിക്ക് പുത്തനുണര്‍വ് നല്‍കിയതായി ഫിഞ്ച് പറയുന്നു. ഇന്ത്യ വേദിയാവുന്ന 2023 ലോകകപ്പോടെ കരിയര്‍ അവസാനിപ്പിക്കാനാണ് ഇപ്പോഴുള്ള തീരുമാനം. വരുന്ന മൂന്ന് പ്രധാന ഐസിസി ഇവന്റുകളായ 2021, 2022ലെ ട്വന്റി20 ലോകകപ്പ്, ഏകദിന ലോകകപ്പ് എന്നിവയില്‍ ഓസ്‌ട്രേലിയയെ നയിക്കാന്‍ ആഗ്രഹിക്കുന്നു. അതാണ് എന്റെ ലക്ഷ്യം. അതില്‍ ഞാന്‍ ഉറച്ച് നില്‍ക്കുന്നതായും ഫിഞ്ച് പറഞ്ഞു. 

കുറച്ച് നാള്‍ മുന്‍പ് എന്റെ മനസിലെ ചിന്ത ഇങ്ങനെയായിരുന്നു. കോവിഡ് കാലം അത് ഉറപ്പിച്ചു. പരിക്ക് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ ഇല്ലാതെ എല്ലാം അനുകൂലമായി വന്നാല്‍ 36ാം വയസില്‍ ഞാന്‍ അവിടെ ഉണ്ടാവും. ലോക്ക്ഡൗണിലേക്ക് വീണതിന് ശേഷമുള്ള ആദ്യ മാസം ക്രിക്കറ്റ് എനിക്ക് വലുതായി മിസ് ചെയ്തില്ല. ഇത് എനിക്ക് ആശങ്ക നല്‍കി. ഞാന്‍ വിരമിക്കേണ്ട സമയം അടുത്തോ എന്ന തോന്നലുണ്ടായി...

എന്നാലിപ്പോള്‍ അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് ഓസീസ് നായകന്‍. ആറ് മാസത്തിന് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ് ഓസ്‌ട്രേലിയ. ഇംഗ്ലണ്ട് പര്യടനമാണ് ആദ്യം ഓസ്‌ട്രേലിയയ്ക്ക് മുന്‍പിലുള്ളത്. സെപ്തംബര്‍ നാലിന് ആരംഭിക്കുന്ന പര്യടനത്തില്‍ മൂന്ന് ട്വന്റി20യും മൂന്ന് ഏകദിനവുമാണ് ഉള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം