കായികം

ചാമ്പ്യന്‍സ് ലീഗില്‍ ഫ്രഞ്ച് കരുത്ത്, ചരിത്രത്തിലാദ്യമായി പിഎസ്ജി ഫൈനലില്‍; ലെപ്‌സിഗിനെ തകര്‍ത്തത് 3-0ന്

സമകാലിക മലയാളം ഡെസ്ക്

ലിസ്ബണ്‍: ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കടന്ന് പിഎസ്ജി. സെമിയില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ലെപ്‌സിഗിനെ തകര്‍ത്താണ് ജര്‍മന്‍ സംഘം ഫൈനല്‍ തൊട്ടത്. 

തുടക്കം മുതല്‍ മുന്‍തൂക്കം നിലനിര്‍ത്തി കളിച്ച പിഎസ്ജി 13ാം മിനിറ്റില്‍ മാര്‍ക്വീഞ്ഞോസിലൂടെ ഗോള്‍വല കുലുക്കി. 42ാം മിനിറ്റില്‍ നെയ്മറുടെ ഫഌക് പാസില്‍ നിന്ന് ഗോള്‍ വല കുലുക്കി ഡി മരിയ പിഎസ്ജിയുടെ ലീഡ് ഉയര്‍ത്തി. പിന്നാലെ രണ്ടാം പകുതി ആരംഭിച്ച് തൊട്ടുപിന്നാലെ ഡി മരിയയുടെ ക്രോസില്‍ നിന്ന് ബെര്‍നറ്റും വല കുലുക്കിയതോടെ ലൈപ്‌സിഗിന്റെ തിരിച്ചു വരവ് പ്രതീക്ഷകള്‍ അസ്തമിച്ചു. 

പിഎസ്ജിയുടെ വേഗതയ്ക്കും കൃത്യമായ പാസുകള്‍ക്കുമൊപ്പം കിടപിടിക്കാന്‍ ലൈപ്‌സിഗിനായില്ല. സ്റ്റാര്‍ട്ടിങ് ലൈനപ്പിലേക്ക് എംബാപ്പെ എത്തിയത് പിഎസ്ജിയുടെ ഊര്‍ജം കൂട്ടി. ഗോള്‍ നേട്ടം ഉയര്‍ത്താന്‍ പിഎസ്ജിക്ക് മുന്‍പില്‍ വഴികള്‍ തുറന്നെങ്കിലും അവസരങ്ങള്‍ മുതലെടുക്കാനായില്ല. ബയേണ്‍-ലയോണ്‍ സെമി പോരില്‍ ജയം പിടിക്കുന്നവര്‍ പിഎസ്ജിയുടെ എതിരാളികളായി വരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ