കായികം

ധോനിയോ സച്ചിനോ കോഹ്‌ലിയോ അല്ല, ഇന്ത്യയുടെ ഒന്നാം നമ്പര്‍ കളിക്കാരനെ തെരഞ്ഞെടുത്ത് സുനില്‍ ഗാവസ്‌കര്‍ 

സമകാലിക മലയാളം ഡെസ്ക്


മുംബൈ: ഇന്ത്യയെ ആദ്യമായി ലോക കിരീടത്തിലേക്ക് നയിച്ച കപില്‍ ദേവ് ആണ് രാജ്യത്തിന്റെ എക്കാലത്തേയും മികച്ച ഒന്നാം നമ്പര്‍ കളിക്കാരനെന്ന് സുനില്‍ ഗാവസ്‌കര്‍. എല്ലാവരേക്കാളും മുകളില്‍ കപില്‍ ദേവ് നില്‍ക്കുന്നു. നമ്പര്‍ വണ്‍ താരം കപില്‍ ദേവ് ആണ്. എന്നെ സംബന്ധിച്ച് കപില്‍ ദേവാണ് ബെസ്റ്റ്...ഗാവസ്‌കര്‍ പറഞ്ഞു. 

ബാറ്റുകൊണ്ടും ബോളുകൊണ്ടും ഇന്ത്യയെ ജയിപ്പിക്കാന്‍ കപില്‍ ദേവിന് കഴിയും. സെഞ്ചുറിയോ, അതിവേഗത്തില്‍ 80-90 സ്‌കോറോ തൊട്ട് കളി നമുക്ക് അനുകൂലമായി കപില്‍ ദേവ് തിരിക്കും. കപില്‍ ദേവ് എടുത്ത ക്യാച്ചുകളും മറക്കരുത്. കംപ്ലീറ്റ് ക്രിക്കറ്ററാണ് കപില്‍ ദേവ്...

നേരത്തെ, ധോനിയും കപില്‍ ദേവും തമ്മില്‍ നായകത്വത്തില്‍ സാമ്യതകളുണ്ടെന്നും ഗാവസ്‌കര്‍ പറഞ്ഞിരുന്നു. ഇരുവരും കളിയെ സമീപിക്കുന്നത് ഒരുപോലെയാണെന്നും, ശ്രദ്ധാ കേന്ദ്രത്തില്‍ നിന്ന് ടീമിനായി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇരുവരും ആഗ്രഹിക്കുന്നു. എന്നാല്‍ നായകത്വത്തില്‍ മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിയ ധോനിയെയാണ് താന്‍ മുന്‍പില്‍ വെക്കുന്നത് എന്നും ഗാവസ്‌കര്‍ പറഞ്ഞിരുന്നു. 

1994ല്‍ വിരമിക്കുന്ന സമയം 131 ടെസ്റ്റുകളും 225 ഏകദിനവുമാണ് കപില്‍ ദേവ് ഇന്ത്യക്ക് വേണ്ടി കളിച്ചിരുന്നത്. ടെസ്റ്റില്‍ 5248 റണ്‍സും, ഏകദിനത്തില്‍ 3783 റണ്‍സും നേടി. ടെസ്റ്റില്‍ 434 വിക്കറ്റ് പിഴുത കപില്‍ ദേവ് 253 വിക്കറ്റാണ് ഏകദിനത്തില്‍ നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ