കായികം

വിരമിച്ചതിന് ശേഷം വിളിച്ചാല്‍ പെട്ടെന്ന് ഫോണെടുക്കുമെന്നാണ് ധോനിയുടെ ഉറപ്പ്; ആര്‍ പി സിങ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ടീമിനെ നയിച്ചിരുന്ന സമയം ഫോണില്‍ സംസാരിക്കാന്‍ ധോനി തയ്യാറായിരുന്നില്ലെന്നാണ് ക്രിക്കറ്റ് ലോകത്തെ സംസാരം. എന്നാല്‍ കളിയില്‍ നിന്ന് വിരമിച്ചതിന് ശേഷം ഫോണ്‍ റിങ് ചെയ്ത് മുഴുവനാവുന്നതിന് മുന്‍പ് താന്‍ കോളുകള്‍ എടുക്കും എന്ന് ധോനി ഉറപ്പ് പറഞ്ഞതായി ആര്‍ പി സിങ് പറയുന്നു. 

ഫോണ്‍ കോളുകള്‍ എടുക്കാത്തതിന് ധോനിയോട് ഞങ്ങള്‍ പരാതി പറഞ്ഞിട്ടുണ്ട്. അങ്ങനെ പറഞ്ഞപ്പോഴാണ് ഒരിക്കല്‍ എനിക്കും മുനാഫ് പട്ടേലിനും ധോനി ഈ ഉറപ്പ് നല്‍കിയത്. ഇനി ധോനിയുടെ ഫോണിലേക്ക് വിളിച്ച് പരീക്ഷിക്കണം എന്നും ആര്‍ പി സിങ് പറയുന്നു. 

കളിയുടെ ചരിത്രം എടുത്താല്‍ ധോനിയെ പോലൊരു താരത്തെ വേറെ കണ്ടെത്താനാവില്ലെന്നും ആര്‍ പി സിങ് പറയുന്നു. ആ ബാറ്റിങ് പൊസിഷനില്‍ ഇറങ്ങിയാണ് ധോനി ഇന്ത്യയെ ഇത്രയും മത്സരങ്ങളില്‍ ജയിപ്പിച്ചത്. കളി ഫിനിഷ് ചെയ്യുന്ന മൈക്കല്‍ ബെവനെ കുറിച്ചെല്ലാം നമുക്കറിയാം. പക്ഷേ ധോനി അതിനെല്ലാം മുകളിലാണെന്നും ഇന്ത്യന്‍ മുന്‍ പേസര്‍ പറയുന്നു. 

ഓഗസ്റ്റ് 15ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ ധോനി ഇപ്പോള്‍ ഐപിഎല്ലിനായി ദുബായിലാണ്. വിരമിക്കല്‍ മുറവിളിയുടെ സമ്മര്‍ദ്ദമില്ലാതെ ഐപിഎല്ലില്‍ കളിക്കുന്ന ധോനിക്ക് മികവ് കാണിക്കാനാവുമെന്നാണ് ആരാധകരുടെ കണക്കു കൂട്ടല്‍. കോവിഡിനെ തുടര്‍ന്ന് ട്വന്റി20 ലോകകപ്പ് മാറ്റി വെച്ചതോടെയാണ് ധോനി വിരമിക്കല്‍ തീരുമാനം ഉറപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി