കായികം

ഇറ്റലിയും യൂറോപ്പും, ഈ ലോകവും വെട്ടിപ്പിടിക്കണം; എതിരാളികള്‍ക്ക് മുന്നറിയിപ്പുമായി ക്രിസ്റ്റ്യാനോ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വരുന്ന സീസണില്‍ എതിരാളികള്‍ക്ക് മുന്നറിയിപ്പുമായി ക്രിസ്റ്റ്യാനോ. ഇറ്റലിയും യൂറോപ്പും ലോകവും വെട്ടിപ്പിടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് യുവന്റ്‌സ് സൂപ്പര്‍ താരം പറയുന്നത്. 

യുവന്റ്‌സില്‍ എന്റെ മൂന്നാം സീസണിന് ഒരുങ്ങുമ്പോള്‍ എന്റെ ലക്ഷ്യങ്ങളും വലുതാണ്. ഗോളുകള്‍, ജയങ്ങള്‍, സമര്‍പ്പണം, പ്രൊഫഷണലിസം...എന്റെ എല്ലാ ശക്തിയോടേയും, ടീം അംഗങ്ങളുടേയും സ്റ്റാഫിന്റേയും എല്ലം പിന്തുണയോടെ ഇറ്റലിയും യൂറോപ്പും ലോകവും വെട്ടിപ്പിടിക്കാന്‍ ഒരുങ്ങുകയാണ് ഞങ്ങള്‍...ക്രിസ്റ്റ്യാനോ പറഞ്ഞു. 

2019-20 സീസണില്‍ 83 പോയിന്റോടെ യുവന്റ്‌സ് കിരീടം ഉറപ്പിച്ചിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ അവസാന 16ല്‍ കാലിടറിയതോടെ ആ സ്വപ്‌നം ക്രിസ്റ്റ്യാനോയില്‍ നിന്ന് അകന്നു പോയി. ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതിന് പിന്നാലെ സറിയെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റി പിര്‍ലോയെ യുവന്റ്‌സ് എത്തിച്ചു. 

റെക്കോര്‍ഡുകള്‍ മറികടക്കല്‍, പ്രതിസന്ധികളെ അതിജീവിക്കല്‍, കിരീടം നേടുക, വ്യക്തിപരമായ നേട്ടങ്ങള്‍ സ്വന്തമാക്കുക...കൂടതല്‍ മികവോടെ ഒരിക്കല്‍ കൂടി ചെയ്യുക. പ്രതിസന്ധികളെ മറികടന്ന് ഉയരങ്ങള്‍ കീഴടക്കുക. കഴിഞ്ഞു പോയതില്‍ നിന്നും മികവ് കണ്ടെത്തി ഓരോ വര്‍ഷവും അതിസാഹസികമാക്കുക. ഫാന്‍സിനും പിന്തുണക്കുന്നവര്‍ക്കും വേണ്ടി ജയിക്കുക. 

യുവന്റ്‌സ് എന്ന വ്യത്യസ്ത അഭിനിവേഷം തിരിച്ചറിഞ്ഞ്, അതിന്റെ ചരിത്രത്തിന് ഒപ്പം നിന്ന്, നമ്മുടെ പേരും, മൂല്യങ്ങളും നിലവാരവും എത്രത്തോളം ഉയര്‍ത്താനാവുമോ അത്രത്തോളം ചെയ്യുക...ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ക്രിസ്റ്റിയാനോയുടെ വാക്കുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി