കായികം

ഇന്ത്യയിലെ കോവിഡ് വ്യാപനം കണ്ടില്ലേ? ടി20 ലോകകപ്പിന്റെ വേദി മാറ്റണമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് 

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: 2021ലെ ട്വന്റി20 ലോകകപ്പ് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് മാറ്റണം എന്ന് പാകിസ്ഥാന്‍. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് നടത്താനാവുമോ എന്നത് സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നതായി പാക് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ വസീം ഖാന്‍ പറഞ്ഞു. 

ടി20 ലോകകപ്പിന് മുന്‍പ് ഇന്ത്യയിലേക്ക് ഇംഗ്ലണ്ട് വരുന്നുണ്ട്. ഐപിഎല്ലും ഇന്ത്യയില്‍ വെച്ച് നടത്താമെന്നാണ് ബിസിസിഐയുടെ കണക്കു കൂട്ടല്‍. എന്നാല്‍ ഏപ്രിലോടെ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളെന്ന് വസാം ഖാന്‍ പറഞ്ഞു. 

2021 ടി20 ലോകകപ്പിന് ഇന്ത്യ വേദിയാവുമ്പോള്‍ 2021ലെ ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നടക്കും. 2020ല്‍ നടക്കേണ്ടിയിരുന്ന ലോകകപ്പായിരുന്നു ഇത്. 2023ലെ ഏകദിന ലോകകപ്പിന്റെ വേദിയും ഇന്ത്യയാണ്. 2021ല്‍ ടി20 ലോകകപ്പിന് ഇന്ത്യ വേദിയാവുകയാണ് എങ്കില്‍ പാക് കളിക്കാര്‍ക്ക് വിസ ലഭിക്കുന്നത് ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് ഐസിസിയെ സമീപിച്ചതായും വസീം ഖാന്‍ പറഞ്ഞു. 

അടുത്ത വര്‍ഷത്തെ ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കുക ശ്രീലങ്കയാണ്. 2022ല്‍ പാകിസ്ഥാന്‍ ആയിരിക്കും ഏഷ്യാ കപ്പിന്റെ വേദി. ലോക ഇവന്റുകളില്‍ എല്ലാ രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട് എന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം ഐസിസിക്കാണെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം