കായികം

കോഹ്‌ലി വരുമ്പോള്‍ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തണം, കോഹ്‌ലി പോവുമ്പോള്‍ അവനും പോവും; കുട്ടികളില്‍ വലിയ സ്വാധീനമെന്ന് വോണ്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലി കുട്ടികളില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് മൈക്കല്‍ വോണ്‍. കോഹ്‌ലി ബാറ്റ് ചെയ്യുന്ന സമയം ഉറക്കത്തില്‍ നിന്ന് തന്നെ വിളിച്ചുണര്‍ത്തണം എന്നാണ് മകന്‍ തന്നെ ചട്ടം കെട്ടിയിരിക്കുന്നത് എന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ പറഞ്ഞു. 

എന്റെ ലിറ്റില്‍ ബോയി ചെറിയ കളിക്കാരനുമാണ്. എപ്പോഴും അവന്‍ എന്നോട് പറയുന്നത്, വിരാട് ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ ഉറക്കം ഉണര്‍ത്തണം എന്നാണ്. വിരാട് പുറത്തായി കഴിയുമ്പോള്‍ അവന്‍ മറ്റെന്തെങ്കിലും ചെയ്യാനെന്ന് പറഞ്ഞ് പോകും. കുട്ടികളില്‍ കോഹ് ലി അത്രയും സ്വാധീനം ചെലുത്തുന്നുണ്ട്, വോണ്‍ പറഞ്ഞു. 

വലിയ എഫേര്‍ട്ട് ഇല്ലാതെ തന്നെ ബാറ്റിന്റെ മധ്യത്ത് കൊണ്ട് പന്ത് ഗ്യാലറിയിലേക്ക് പറക്കുന്നു. സ്‌പെഷ്യല്‍ പ്ലേയറാണ് കോഹ്‌ലി. എല്ലാ അര്‍ഥത്തിലും ബുദ്ധിമാന്‍. കോഹ് ലിയുടെ ബാറ്റിങ് ആണ് എനിക്ക് ഒരു ആശങ്കയും തരാത്ത ഒന്ന്. എന്തൊക്കെ സംഭവിച്ചാലും കോഹ് ലിയുടെ ബാറ്റിങ്ങില്‍ ആശങ്കപ്പെടാനായി ഒന്നുമുണ്ടാവില്ല. 

എല്ലാ ഫോര്‍മാറ്റിലും ഈ യുഗത്തിലെ ഏറ്റവും മികച്ച താരമാണ് കോഹ്‌ലി. അതില്‍ ഒരു സംശയവും വേണ്ട. കോഹ് ലി ഇല്ലാതെ മൂന്ന് ടെസ്റ്റ് കളിക്കുന്ന ഇന്ത്യയെ കുറിച്ചാണ് എനിക്ക് ആശങ്ക. വിരാട് കോഹ് ലി ഫാക്ടര്‍ ഇല്ലാതെ ഇന്ത്യക്ക് ആ ടെസ്റ്റുകള്‍ ജയിക്കാനാവുമെന്ന് കരുതുന്നില്ലെന്നും വോണ്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

ആഡംബരമില്ലാതെ ലളിത വിവാഹം, മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്