കായികം

സ്മിത്ത് ക്രീസിലെത്തുമ്പോള്‍ 7-8 ഓവര്‍ സ്പിന്നര്‍മാര്‍ എറിയണം; പുറത്താക്കാന്‍ തന്ത്രം പറഞ്ഞ് ഹര്‍ഭജന്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആദ്യ രണ്ട് ഏകദിനത്തിലും കളി ഇന്ത്യയുടെ കൈകളില്‍ നിന്ന് തട്ടിയെടുക്കാന്‍ മുന്‍പില്‍ നിന്ന് സ്റ്റീവ് സ്മിത്താണ്. രണ്ട് ഏകദിനത്തിലും 62 പന്തില്‍ നിന്ന് സെഞ്ചുറി. മൂന്നാം ഏകദിനത്തില്‍ വൈറ്റ് വാഷ് എന്ന നാണക്കേട് ഒഴിവാക്കാന്‍ ഇന്ത്യക്ക് സ്മിത്തിനെ തളക്കണം. അതിന് വേണ്ട പ്ലാന്‍ പറയുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. 

സ്പിന്നര്‍മാര്‍ക്കെതിരെ സ്മിത്ത് പതറാറുണ്ട്. ഇത് ഇന്ത്യ മുതലെടുക്കണം. ചഹല്‍ അല്ലെങ്കില്‍ കുല്‍ദീപ് വരുന്നു. സ്മിത്ത് ക്രീസിലേക്ക് എത്തി കഴിയുമ്പോള്‍
7-8 ഓവര്‍ ഇന്ത്യ സ്പിന്നര്‍മാര്‍ക്ക് നല്‍കണം. ബാറ്റിലെ പേസ് ഇഷ്ടപ്പെടുന്ന കളിക്കാരനാണ് സ്മിത്ത്. അത് നല്‍കരുത്. അങ്ങനെ വന്നാല്‍ സ്മിത്തിന്റെ വിക്കറ്റ് വീഴ്ത്താന്‍ കഴിഞ്ഞേക്കും...ഹര്‍ഭജന്‍ പറഞ്ഞു. 

ചഹലിനെയാണ് ആദ്യ രണ്ട് ഏകദിനത്തിലും ഇന്ത്യ ഇറക്കിയത്. എന്നാല്‍ സിഡ്‌നിയില്‍ അല്‍പ്പമെങ്കിലും സാധ്യത ലഭിക്കുമായിരുന്നത് സ്പിന്നര്‍മാര്‍ക്കായിരുന്നെങ്കിലും ചഹല്‍ പാടെ നിരാശപ്പെടുത്തി. മൂന്നാം ഏകദിനത്തില്‍ ഇത് കുല്‍ദീപിനെ പരീക്ഷിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചേക്കും. 

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് എതിരെ സ്ഥിരത കണ്ടെത്താനാവാതെ സ്മിത്ത് വലഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യക്കെതിരായ പരമ്പര ആരംഭിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് തന്റെ താളം തിരികെ കിട്ടിയതായി സ്മിത്ത് പറഞ്ഞു. പിന്നാലെ രണ്ട് ഏകദിനത്തിലും തുടരെ സെഞ്ചുറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ