കായികം

ബൂമ്രയ്ക്കും 2020 ഭാഗ്യമില്ലാത്ത വര്‍ഷം; ഏകദിന പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് പോലും വീഴ്ത്താനായില്ല 

സമകാലിക മലയാളം ഡെസ്ക്

കദിനത്തിലെ പവര്‍പ്ലേയില്‍ വിക്കറ്റ് ഇല്ലാതെ 2020 അവസാനിപ്പിച്ച് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ബൂമ്ര. 2020ല്‍ 9 ഏകദിനങ്ങളാണ് ബൂമ്ര കളിച്ചത്. ഇതില്‍ ഒരെണ്ണത്തില്‍ പോലും ആദ്യ പവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്താന്‍ ബൂമ്രയ്ക്ക് കഴിഞ്ഞില്ല. 

34 ഓവറാണ് പവര്‍പ്ലേയില്‍ ബൂമ്ര എറിഞ്ഞത്. 8 ഏകദിനങ്ങളില്‍ നിന്ന് ബൂമ്ര വീഴ്ത്തിയത് മൂന്ന് വിക്കറ്റ് മാത്രം. 485 റണ്‍സ് വഴങ്ങിയെങ്കിലും ആറില്‍ താഴെ നില്‍ക്കുന്ന ഇക്കണോമി റേറ്റ് കണ്ടെത്താന്‍ ബൂമ്രയ്ക്കായി. ന്യൂബോളില്‍ സ്‌ട്രൈക്ക് ചെയ്യാന്‍ ബൂമ്രയ്ക്ക് കഴിയാത്തത് ഏകദിനങ്ങളില്‍ ഇന്ത്യയെ കാര്യമായി ബാധിച്ചു. 

തുടരെ അഞ്ച് ഏകദിനങ്ങള്‍ തോറ്റ് നില്‍ക്കുകയാണ് ഇന്ത്യ ഇപ്പോള്‍. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ അഞ്ച് ഓവറാണ് ഓപ്പണിങ് സ്‌പെല്ലില്‍ എറിയാന്‍ ബൂമ്രയ്ക്ക് കോഹ് ലി നല്‍കിയത്. എന്നാല്‍ ഒരു വിക്കറ്റ് പോലും ബൂമ്രക്ക് വീഴ്ത്താനായില്ല. 

ഫസ്റ്റ് സ്ലിപ്പില്‍ ആരോണ്‍ ഫിഞ്ചിന്റെ ക്യാച്ച് ശിഖര്‍ ധവാന്‍ നഷ്ടപ്പെടുത്തിയത് ബൂമ്രക്ക് തിരിച്ചടിയായി. ബൂമ്രയ്ക്ക് പുറമെ ധവാനും കോഹ് ലിക്കും മോശം കലണ്ടര്‍ വര്‍ഷമാണ് കടന്നു പോകുന്നത്. 2009ന് ശേഷം ആദ്യമായാണ് കോഹ് ലിയുടെ ഏകദിന സെഞ്ചുറി ഇല്ലാതെ കലണ്ടര്‍ വര്‍ഷം അവസാനിക്കുന്നത്. 2013ന് ശേഷം ആദ്യമായാണ് ധവാന്‍ ഏകദിന സെഞ്ചുറി ഇല്ലാതെ വര്‍ഷം അവസാനിപ്പിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി