കായികം

ട്വന്റി20 പോരിന് ഇന്ന് തുടക്കം, ആത്മവിശ്വാസം കൂട്ടാന്‍ ഇന്ത്യ; സഞ്ജുവില്‍ പ്രതീക്ഷ 

സമകാലിക മലയാളം ഡെസ്ക്

കാന്‍ബറ: ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. അവസാന ഏകദിനം നടന്ന കാന്‍ബറയിലാണ് ആദ്യ ടി20യും. ഉച്ചയ്ത്ത് 1.40ന് കളി ആരംഭിക്കും. 

ഏകദിന പരമ്പര നഷ്ടപ്പെട്ട ഇന്ത്യക്ക് ടെസ്റ്റിന് മുന്‍പ് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ടി20 പരമ്പര പിടിക്കണം. ഓസ്‌ട്രേലിയക്കെതിരെ ആദ്യ രണ്ട് ഏകദിനത്തിലും തോറ്റ ഇന്ത്യ മൂന്നാം ഏകദിനത്തില്‍ കഷ്ടിച്ച് ജയിച്ചു കയറുകയായിരുന്നു. സഞ്ജുവിന് പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കുമോ എന്നും മലയാളി ആരാധകര്‍ ഉറ്റുനോക്കുന്നു.

സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായാണ് സഞ്ജുവിനെ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏകദിനത്തില്‍ സഞ്ജു വിക്കറ്റ് കീപ്പര്‍ രാഹുലിന് കവറായിരുന്നു. മൂന്നാം ഏകദിനത്തില്‍ വിക്കറ്റ് വീഴ്ത്തിയ നടരാജന്‍ ആദ്യ ടി20ക്കും ഇറങ്ങാനാണ് സാധ്യത. ഷര്‍ദുള്‍ താക്കൂറും അവസാന ഏകദിനത്തില്‍ മികവ് കാണിച്ചിരുന്നു. 

ഓസീസ് നിരയില്‍ മാക്‌സ് വെല്‍ തന്നെയാണ് ഇന്ത്യക്ക് പ്രധാന ഭീഷണി. എന്നാല്‍ ഏകദിനത്തില്‍ നിന്ന് ടി20യിലേക്ക് എത്തുമ്പോള്‍ മാക്‌സ് വെല്ലിന് ഫോം നിലനിര്‍ത്താന്‍ കഴിയുമോ എന്നത് ചോദ്യമാണ്. ഐപിഎല്ലിലേക്ക് വരുന്നതിന് മുന്‍പ് ഇംഗ്ലണ്ടിനെതിരായ ടി20യിലും മാക്‌സ് വെല്‍ നിറം മങ്ങിയാണ് കളിച്ചത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ ഏകദിനത്തില്‍ മികവ് കാണിക്കുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍