കായികം

വെടിക്കെട്ടുമായി ഓസീസ് ബാറ്റിങ് നിര; ഇന്ത്യക്ക് ജയിക്കാന്‍ 195 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് ജയിക്കാന്‍ 195 റണ്‍സ്. ടോസ് നേടി ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങിന് വിടുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെന്ന മികച്ച സ്‌കോര്‍ ഓസ്‌ട്രേലിയ അടിച്ചെടുത്തു. 

ഫിഞ്ചിന്റെ അഭാവത്തില്‍ മാത്യു വെയ്ഡാണ് ടീമിനെ നയിച്ചത്. അര്‍ധ സെഞ്ച്വറിയുമായി താരം ടീമിനെ മുന്നില്‍ നിന്ന് നയിച്ച് ടോപ് സ്‌കോററാവുകയും ചെയ്തു. 32 പന്തുകള്‍ നേരിട്ട് വെയ്ഡ് പത്ത് ഫോറും ഒരു സിക്‌സും സഹിതം  58 റണ്‍സ് കണ്ടെത്തി. 

മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് 38 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 46 റണ്‍സെടുത്തു. രണ്ട് സിക്‌സുകള്‍ സഹിതം 13 പന്തില്‍ 22 റണ്‍സെടുത്ത് മാക്‌സ്‌വെല്ലും 18 പന്തില്‍ 26 റണ്‍സുമായി മോയ്‌സസ് ഹെന്റിക്‌സും ടീമിനെ മികച്ച സ്‌കോറിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. ആറാമനായി ക്രീസിലെത്തിയ മാര്‍ക്കസ് സ്‌റ്റോയിനിസ് ഏഴ് പന്തില്‍ 16 റണ്‍സെടുത്ത് ഓസീസ് സ്‌കോര്‍ 194ല്‍ എത്തിച്ചു.

ഇന്ത്യന്‍ ബൗളര്‍മാരില്‍ ഇത്തവണയും തിളങ്ങിയത് ടി നടരാജന്‍ തന്നെ. നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി താരം രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ശാര്‍ദുല്‍ താക്കൂര്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി