കായികം

മെസിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടാവാം: പിര്‍ലോ

സമകാലിക മലയാളം ഡെസ്ക്

ബാഴ്‌സ: സൂപ്പര്‍ താരം മെസി മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടാവാം എന്ന് യുവന്റ്‌സ് പരിശീലകന്‍ പിര്‍ലോ. ബാഴ്‌സക്കെതിരായ  യുവന്റ്‌സിന്റെ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന് മുന്‍പായാണ് പിര്‍ലോയുടെ വാക്കുകള്‍. 

ജീവിതത്തിലെ സ്‌പെഷ്യല്‍ നിമിഷത്തിലാണ് മെസി ഇപ്പോള്‍, കരിയറിലെ അല്ല. കാരണം ഈ സമ്മറില്‍ മെസിക്ക് പ്രശ്‌നം നേരിട്ടിരുന്നു. ബാഴ്‌സയില്‍ തുടരുന്നത് സംബന്ധിച്ചായിരുന്നു അത്, പ്രസ് കോണ്‍ഫറന്‍സില്‍ പിര്‍ലോ പറഞ്ഞതായി സ്പാനിഷ് മാധ്യമമായ മാര്‍ക റിപ്പോര്‍ട്ട് ചെയ്യുന്നു. 

എന്നാല്‍ കളിയില്‍ മെസി തന്റെ മൂല്യം കാണിച്ച് തരുന്നു. ഫുട്‌ബോളിലെ പ്രശ്‌നത്തേക്കാള്‍ സൈക്കോളജിക്കല്‍ പ്രശ്‌നം മെസിക്കുണ്ട്. എന്നാല്‍ അതിലേക്ക് കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം അത് ഒരുകാരണത്താലും ഞങ്ങളെ ബാധിക്കുന്നതല്ല, പിര്‍ലോ പറഞ്ഞു. 

മെസി ഒരു പ്രതിഭാസമാണ്. അത് അദ്ദേഹം നമുക്ക് കാണിച്ച് തന്നിട്ടുണ്ട്. ബാഴ്‌സക്കെതിരെ ഞങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാന്‍ ഇല്ല. ഞങ്ങള്‍ക്ക് ഓപ്പണ്‍ ഗെയിം കളിക്കാം. ആദ്യ പാദത്തില്‍ വരുത്തിയ പിഴവുകള്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞതായും യുവന്റ്‌സ് പരിശീലകന്‍ പറയുന്നു. ഗ്രൂപ്പ് ജിയിലെ ആദ്യ പാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ യുവന്റ്‌സിനെ എതിരില്ലാത്ത രണ്ട് ഗോളിന് ബാഴ്‌സ തോല്‍പ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍