കായികം

ഡേവിഡ് വാര്‍ണര്‍ക്ക് ആദ്യ ടെസ്റ്റ് നഷ്ടം, പുകോവ്‌സ്‌കിക്ക് കണ്‍കഷന്‍ ഭീഷണി; ഓസ്‌ട്രേലിയക്ക് തലവേദന

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ടി20 പരമ്പരയ്ക്ക് പിന്നാലെ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് ആദ്യ ടെസ്റ്റും നഷ്ടം. പരിക്കിനെ തുടര്‍ന്ന് ട്വന്റി20 പരമ്പര വാര്‍ണര്‍ക്ക് നഷ്ടമായിരുന്നു. ഏകദിന പരമ്പരയ്ക്കിടയിലാണ് വാര്‍ണര്‍ക്ക് പരിക്കേറ്റത്. 

രാത്രിയും പകലുമായി നടക്കുന്ന ആദ്യ ടെസ്റ്റില്‍ വാര്‍ണറുടെ അസാന്നിധ്യം ഓസ്‌ട്രേലിയയെ കുഴയ്ക്കും. മികച്ച ഫോമില്‍ നില്‍ക്കുന്ന യുവതാരം വില്‍ പുകോവ്‌സ്‌കിയെ ആവും വാര്‍ണറുടെ അസാന്നിധ്യത്തില്‍ ഓസ്‌ട്രേലിയ ആദ്യം പരിഗണിക്കുക. എന്നാല്‍ ഇന്ത്യ എക്ക് എതിരായ മത്സരത്തില്‍ ചൊവ്വാഴ്ച പുകോവ്‌സ്‌കിക്ക് മുകളില്‍ കണ്‍കഷന്‍ ഭീതി ഉടലെടുത്തിട്ടുണ്ട്. 

പുകോവ്‌സ്‌കിയുടെ ഹെല്‍മറ്റില്‍ പന്ത് കൊണ്ടതോടെ കളിയുടെ അവസാന ദിനം പുകോവ്‌സ്‌കി കളിച്ചില്ല. റണ്‍സ് കണ്ടെത്താന്‍ ബേണ്‍സ് വിഷമിക്കുന്നതും ഓസ്‌ട്രേലിയക്ക് തലവേദനയാണ്. ഇത് ഉസ്മാന്‍ ഖവാജയേയോ, ഷോണ്‍ മാര്‍ഷിനെയോ ടീമിലേക്ക് ഉള്‍പ്പെടുത്താന്‍ ഓസ്‌ട്രേലിയയെ പ്രേരിപ്പിച്ചേക്കും. 

ഡിസംബര്‍ 17നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. സിഡ്‌നിയിലാണ് മത്സരം. പരിക്കില്‍ നിന്ന് പുറത്ത് വരികയാണെന്നും, 100 ശതമാനം ഫിറ്റ്‌നസ് വീണ്ടെടുക്കാതെ കളിക്കളത്തിലേക്ക് ഇറങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും വാര്‍ണര്‍ പറഞ്ഞു. അടുത്ത 10 ദിവസം കൊണ്ട് പരിക്ക് കൂടുതല്‍ ഭേദമാവും എന്നും വാര്‍ണര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം