കായികം

ആശങ്ക വേണ്ട, അടുത്ത വര്‍ഷം ഐപിഎല്‍ കളിക്കുമെന്ന് സുരേഷ് റെയ്‌ന 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന അടുത്ത വര്‍ഷം ഐപിഎല്‍ കളിക്കും. ആശങ്കകള്‍ക്കിടയില്‍ റെയ്‌ന തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

എന്നാല്‍ അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി തന്നെയാവുമോ കളിക്കുക എന്ന കാര്യം റെയ്‌ന വ്യക്തമാക്കിയില്ല. ഐപിഎല്‍ 13ാം സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് റെയ്‌ന ടീമില്‍ നിന്ന് പിന്മാറിയിരുന്നു. പിന്നാലെ റെയ്‌നയുമായുള്ള കരാര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് റദ്ദാക്കി. 

2021 സീസണിന് മുന്‍പ് മെഗാ താര ലേലം നടക്കും എന്ന സൂചനയുണ്ട്. ഇതിലൂടെ മറ്റ് ഫ്രാഞ്ചൈസികള്‍ റെയ്‌നയെ തേടി എത്താനാണ് സാധ്യത. രണ്ട് പുതിയ ഫ്രാഞ്ചൈസികള്‍ കൂടി ഐപിഎല്ലിലേക്ക് എത്തുമ്പോള്‍ ഐപിഎല്ലിലെ മുന്‍നിരക്കാരനായ റെയ്‌നക്ക് നായകത്വത്തിലേക്കും അവസരം ലഭിച്ചേക്കും.

ഡൊമസ്റ്റിക് ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനെ നയിക്കുമെന്നും സുരേഷ് റെയ്‌ന പറഞ്ഞു. സയിദ് മുഷ്താഖ് അലി ട്രോഫിയിലൂടെയാവും റെയ്‌നയുടെ തിരിച്ചു വരവ്. ഉത്തര്‍പ്രദേശിനൊപ്പം വീണ്ടും കിരീടം നേടാന്‍ താന്‍ ആഗ്രഹിക്കുന്നതായും റെയ്‌ന വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍