കായികം

2030ലെ ഏഷ്യൻ ഗെയിംസ് ദോഹയിൽ, 2034ലെ ആതിഥേയർ റിയാദ് 

സമകാലിക മലയാളം ഡെസ്ക്

മസ്ക്കറ്റ്: 2030ലെ ഏഷ്യൻ ഗെയിംസ് ഖത്തർ തലസ്ഥാനമായ ദോഹയിൽ നടക്കും. ഏഷ്യൻ ഒളിംപിക് കൗൺസിലിന്റേതാണ് പ്രഖ്യാപനം. 2034ലെ ഏഷ്യൻ ഗെയിംസ് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ നടത്തുമെന്നും കൗൺസിൽ അറിയിച്ചു. 

2030ലെ ഗെയിംസ് നടത്തിപ്പിനായി ഖത്തറും സൗദി അറേബ്യയും രംഗത്തെത്തിയതോടെ വോട്ടെടുപ്പിലൂടെയാണ് ആതിഥേയരെ നിശ്ചയിച്ചത്. കൂടുതൽ വോട്ടുകൾ നേടുന്നവർക്ക് 2030ലെ ഗെയിംസും രണ്ടാമതെത്തുന്നവർക്ക് 2034ലെ ഗെയിംസും അനുവദിക്കാനായിരുന്നു ഔദ്യോ​ഗിക തീരുമാനം. ഖത്തർ വോട്ടെടുപ്പിൽ വിജയിച്ചതോടെ 2030 ഗെയിംസ് ദോഹയ്ക്ക് ലഭിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി