കായികം

ആ സമയം കോഹ്‌ലിയുടെ ഗ്ലൗസ് നോക്കി, പിങ്ക് മാര്‍ക്ക് കണ്ടില്ല; ഡിആര്‍എസ് നഷ്ടപ്പെടുത്തിയതില്‍ ലിയോണ്‍ 

സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: ആദ്യ ദിനത്തില്‍ വിരാട് കോഹ്‌ലിക്കെതിരെ ഡിആര്‍എസ് എടുക്കാതിരുന്നതില്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണിന്റെ വിശദീകരണം. കോഹ് ലിയുടെ ബാറ്റിലോ ഗ്ലൗസിലോ പന്ത് ഉരസിയതായി 100 ശതമാനം ഉറപ്പില്ലായിരുന്നു എന്നാണ് ലിയോണ്‍ പറയുന്നത്. 

എനിക്ക് വ്യക്തമായി കാണാന്‍ കഴിഞ്ഞില്ല. നല്ല ഡെലിവറിയും ആയിരുന്നില്ല അത്. പ്രത്യേകിച്ച് ശബ്ദമൊന്നും അവിടെ കേട്ടതും ഇല്ല. കാറ്റുണ്ടായിരുന്നു അവിടെ. എന്തോ ശബ്ദം കേട്ടതായി വേഡ് പറഞ്ഞു. എന്നാല്‍ 100 ശതമാനം ഉറപ്പ് ഞങ്ങള്‍ക്കുണ്ടായില്ല എന്നും ലിയോണ്‍ പറഞ്ഞു. 

ഈ സമയം കോഹ് ലിയോടും ഞാന്‍ സംസാരിച്ചു. ബാറ്റിലോ ഗ്ലൗസിലോ കൊണ്ടതായി തോന്നിയില്ല എന്നാണ് കോഹ് ലി പറഞ്ഞത്. കോഹ് ലിയുടെ ഗ്ലൗസും ഞാന്‍ നോക്കി. പിങ്ക് മാര്‍ക്ക് ഒന്നും അവിടെ ഉണ്ടായില്ല. ചില ദിവസങ്ങളില്‍ നമുക്ക് ശരിയായി വരും, ചില ദിവസങ്ങളില്‍ ശരിയാവില്ലെന്നും ലിയോണ്‍ പറഞ്ഞു. 

14 റണ്‍സ് എടുത്ത് നില്‍ക്കുമ്പോഴാണ് കോഹ് ലിയെ പുറത്താക്കാനുള്ള അവസരം ഓസ്‌ട്രേലിയ നഷ്ടപ്പെടുത്തിയത്. 74 റണ്‍സ് എടുത്താണ് കോഹ് ലി പിന്നെ മടങ്ങിയത്. രഹാനെയുടെ പിഴവില്‍ നിന്ന് റണ്‍ഔട്ട് ആയായിരുന്നു കോഹ് ലിയുടെ മടക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ