കായികം

ഇന്ത്യന്‍ താരങ്ങള്‍ ക്രിസ്മസ് മൂഡിലാണ്‌, ഒരാഴ്ച മുന്‍പേ സമ്മാനങ്ങള്‍ നല്‍കുന്നു; വിമര്‍ശനവുമായി ഗാവസ്‌കര്‍ 

സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: ഇന്ത്യന്‍ താരങ്ങളുടെ ഫീല്‍ഡിങ്ങിനെ വിമര്‍ശിച്ച് മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. ക്രിസ്മസ് മൂഡിലാണ് ഇന്ത്യന്‍ താരങ്ങളെന്നും, ഒരാഴ്ച മുന്‍പേ ക്രിസ്മസ് സമ്മാനങ്ങള്‍ നല്‍കുകയാണെന്നും ഗാവസ്‌കര്‍ പറഞ്ഞു. 

ലാബുഷെയ്‌നിന്റെ ക്യാച്ച് പൃഥ്വി നഷ്ടപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഗാവസ്‌കറിന്റെ പരിഹാസം. ലാബുഷെയ്‌നിന്റെ സ്‌കോര്‍ 12, 21 എന്നീ സ്‌കോറുകളില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ ക്യാച്ച് നഷ്ടപ്പെടുത്തുകയായിരുന്നു. ഡീപ്പ് ഫൈല്‍ ലെഗില്‍ ആദ്യം ബൂമ്ര ലാബുഷെയ്‌നിനെ കൈവിട്ടു. ഷമിയുടെ ഡെലിവറിയിലായിരുന്നു അത്. 

പിന്നാലെ ഷോര്‍ട്ട് മിഡ് വിക്കറ്റില്‍ ലാബുഷെയ്‌നിനെ പുറത്താക്കാനുള്ള അവസരം പൃഥ്വി ഷായും നഷ്ടപ്പെടുത്തി. ഇത് ചൂണ്ടിയാണ് ഗാവസ്‌കറുടെ വിമര്‍ശനം എത്തിയത്. എന്നാല്‍ കാമറൂണ്‍ ഗ്രീനിനെ പുറത്താക്കാന്‍ മികച്ച ക്യാച്ച് ഇന്ത്യന്‍ നായകനില്‍ നിന്ന് വന്നു.  

ബൗളര്‍മാരുടെ മികവില്‍ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ആധിപത്യം വീണ്ടെടുക്കുകയാണ് ഇന്ത്യ. 68 ഓവറിലേക്ക് ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സ് എത്തുമ്പോള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ.അശ്വിന്‍ നാല് വിക്കറ്റ് പിഴുതപ്പോള്‍, ഉമേഷ് യാദവും ബൂമ്രയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?