കായികം

ആറ് റണ്‍സിനിടയില്‍ വീണത് 4 വിക്കറ്റ്, 19-6ലേക്ക് തകര്‍ന്ന് ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: മൂന്നാം ദിനം 62 റണ്‍സ് ലീഡോടെ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ തുടക്കത്തില്‍ തന്നെ തകരുന്നു. മൂന്നാം ദിനം സ്‌കോര്‍ ബോര്‍ഡിലേക്ക് ആറ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിന് ഇടയില്‍ നാല് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 13 ഓവറില്‍ 5  വിക്കറ്റ് നഷ്ടത്തില്‍ 15 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഇപ്പോള്‍.

മൂന്നാം ദിനം കളി തുടങ്ങി ഏഴ് ഓവറിന് ഇടയിലാണ് 4 മുന്‍നിര വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായിരിക്കുന്നത്. നൈറ്റ് വാച്ച്മാന്‍ ആയി ഇറങ്ങിയ ബൂമ്രയെ മടക്കി മടക്കി കമിന്‍സ് ആണ് വിക്കറ്റ് വേട്ട ആരംഭിച്ചത്. ബൂമ്രയുടെ വിക്കറ്റ് വീണതിന് പിന്നാലെ വന്നത് മൂന്ന് മെയ്ഡന്‍ ഓവറുകള്‍. റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് മുന്‍പ് പൂജാര മടങ്ങി.

പൂജ്യത്തിന് പൂജാര മടങ്ങിയതിന് പിന്നാലെ 9 റണ്‍സ് എടുത്ത് നിന്ന മായങ്കിനെ ഹസല്‍വുഡ് പെയ്‌നിന്റെ കൈകളില്‍ എത്തിച്ചു. പിന്നാലെ രഹാനേയും പൂജ്യത്തിന് പുറത്ത്. വിരാട് കോഹ് ലിയും ഹനുമാ വിഹാരിയുമാണ് ഇപ്പോള്‍ ക്രീസില്‍. 68 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്ക് ഇപ്പോഴുള്ളത്. കമിന്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹസല്‍വുഡ് രണ്ട് വിക്കറ്റ് വീഴ്ത്തി കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്

ഇത് പേടിപ്പിക്കുന്ന 'പ്രേമലു'; മിസ്റ്ററി ത്രില്ലറാക്കി പരീക്ഷണം; വിഡിയോ ഹിറ്റ്

ഫോൺ ഉപയോ​ഗിക്കുമ്പോൾ കണ്ണിനെ സംരക്ഷിക്കാം, ഇതാ ആറു ടിപ്പുകൾ

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)