കായികം

ഇന്ത്യക്ക് ഇരട്ടി പ്രഹരം, മുഹമ്മദ് ഷമിക്ക് മൂന്ന് ടെസ്റ്റുകളും നഷ്ടമാവും

സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: ആദ്യ ടെസ്റ്റിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് കനത്ത പ്രഹരം. ഇനിയുള്ള മൂന്ന് ടെസ്റ്റുകളില്‍ പരിക്കിനെ തുടര്‍ന്ന് പേസര്‍ മുഹമ്മദ് ഷമി കളിക്കില്ല.

അഡ്‌ലെയ്ഡിലെ രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമിന്‍സിന്റെ ബൗണ്‍സര്‍ ഷമിയുടെ ബൗളിങ് ഹാന്‍ഡില്‍ കൊണ്ടാണ് പരിക്കേറ്റിരുന്നത്‌. ഇതോടെ ഷമി റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയും ഇന്ത്യന്‍ ഇന്നിങ്‌സ് 36 റണ്‍സില്‍ അവസാനിക്കുകയും ചെയ്തു.

ഷമി വലിയ വേദന അനുഭവിക്കുന്നുണ്ടെന്ന് അഡ്‌ലെയ്ഡ് ടെസ്റ്റിന് പിന്നാലെ കോഹ്‌ലി പറഞ്ഞിരുന്നു. അഡ്‌ലെയ്ഡ് ടെസ്റ്റിന് പിന്നാലെ ഷമിയെ സ്‌കാനിങ്ങിന് വിധേയമാക്കിയിരുന്നു. ഷമിയുടെ അഭാവത്തോടെ ബൗളിങ്ങിലെ ഉത്തരവാദിത്വം ബൂമ്രയുടെ കൈകളിലേക്ക് വരുന്നു.

മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്‌നി എന്നിവരില്‍ ഒരാളാവും മുഹമ്മദ് ഷമിക്ക് പകരം പ്ലേയിങ് ഇലവനിലേക്ക് എത്തുക. പരമ്പര ആരംഭിക്കുന്നതിന് മുന്‍പ് പരിക്കിനെ തുടര്‍ന്ന് ഇഷാന്ത് ശര്‍മയേയും ഇന്ത്യക്ക് നഷ്ടമായിരുന്നു. വിരാട് കോഹ് ലി കൂടി മടങ്ങതോടെ വലിയ സമ്മര്‍ത്തിലേക്കാണ് ഇന്ത്യ വീഴുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്