കായികം

ഡിസംബര്‍ 30ടെ രോഹിത് ടീമിനൊപ്പം ചേരും; മെല്‍ബണിലേക്ക് മാറ്റണമെന്ന് ബിസിസിഐ ആവശ്യം തള്ളി ക്രിക്കറ്റ് ഓസ്‌ട്രേലിയ

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഡിസംബര്‍ 30ടെ രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. നിലവില്‍ സിഡ്‌നിയില്‍ ക്വാറന്റൈനിലാണ് രോഹിത്. ഇന്ത്യന്‍ ടീം മൂന്നാം ടെസ്റ്റിനായി സിഡ്‌നിയില്‍ എത്തുമ്പോഴാകുമോ രോഹിത് ടീമിനൊപ്പം ചേരുക എന്ന് വ്യക്തമല്ല. 

രണ്ടാം ടെസ്റ്റിനായി മെല്‍ബണിലാണ് ഇന്ത്യന്‍ സംഘം ഇപ്പോള്‍. ക്വാറന്റൈനില്‍ ഇരിക്കുന്നത് സിഡ്‌നിയില്‍ നിന്ന് മെല്‍ബണിലേക്ക് മാറ്റാന്‍ രോഹിത്തിനെ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ബിസിസിഐ ക്രിക്കറ്റ് ഓസ്‌ട്രേലിയയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം ക്രിക്കറ്റ് ഓസ്‌ട്രേലിയ നിരസിച്ചു. 

ഇതോടെ സിഡ്‌നിയിലെ രണ്ട് മുറി അപ്പാര്‍ട്ട്‌മെന്റില്‍ തന്നെ രോഹിത് ക്വാറന്റൈനിലിരിക്കണം. ഇന്‍ഡോര്‍ പരിശീലനം നടത്താന്‍ രോഹിത്തിന് കഴിയും. സിഡ്‌നിയില്‍ കോവിഡ് 19 കേസുകള്‍ വര്‍ധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ രോഹിത് സിഡ്‌നിയില്‍ കഴിയുന്നത് ആശങ്ക ഉയര്‍ത്തി. എന്നാല്‍ രോഹിത് സുരക്ഷിതനാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 

ഒറ്റയ്ക്കാണ് രോഹിത് കഴിയുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും, ടീം മാനേജ്‌മെന്റും രോഹിത്തുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. രോഹിത്തിനെ സിഡ്‌നിയില്‍ നിന്ന് മാറ്റേണ്ട അടിയന്തര സാഹചര്യം ഉണ്ടായാല്‍ അത് ചെയ്യുമെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. രോഹിത്തിന്റെ മാനസികാരോഗ്യം ശ്രദ്ധിക്കണം എന്ന അഭിപ്രായവും പല കോണുകളില്‍ നിന്നായി ഉയരുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി