കായികം

മെല്‍ബണിലും തോറ്റാല്‍? ഇന്ത്യയെ കാത്തിരിക്കുന്നത് ചരിത്രത്തിലെ വലിയ നാണക്കേട്‌

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ വലിയ സമ്മര്‍ദമാണ് ഇന്ത്യക്ക് മുകളില്‍. മെല്‍ബണിലും തോറ്റാല്‍ കാത്തിരിക്കുന്നത് 88 വര്‍ഷത്തിന് ഇടയിലെ നാണക്കേടിന്റെ റെക്കോര്‍ഡും. 

മെല്‍ബണ്‍ ടെസ്റ്റിലും തോറ്റാല്‍ ഈ കലണ്ടര്‍ വര്‍ഷം ടെസ്റ്റ് ജയങ്ങള്‍ ഇല്ലാതെയാവും ഇന്ത്യ അവസാനിപ്പിക്കുക. 88 വര്‍ഷത്തെ ചരിത്രത്തിന് ഇടയില്‍ ആദ്യമായാണ് ഒരു ടെസ്റ്റ് ജയം പോലുമില്ലാതെ ഇന്ത്യ അവസാനിപ്പിക്കുന്നത്. 

19 തവണയാണ് ഒരു ടെസ്റ്റ് ജയം പോലുമില്ലാതെ കലണ്ടര്‍ വര്‍ഷം പല രാജ്യങ്ങള്‍ അവസാനിപ്പിച്ചിട്ടുള്ളത്. ബംഗ്ലാദേശ് 5 വട്ടം ഒരു വര്‍ഷം ടെസ്റ്റ് ജയമോ, സമനിലയോ ഇല്ലാതെ അവസാനിപ്പിച്ചു. സിംബാബ്വെയും, ഓസ്‌ട്രേലിയയും, സൗത്ത് ആഫ്രിക്കയും മൂന്ന് വട്ടം ഈ നാണക്കേടിലേക്ക് വീണു. 

ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, വിന്‍ഡിസ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ ഓരോ വട്ടം വീതവും ടെസ്റ്റ് ജയമില്ലാതെ കലണ്ടര്‍ വര്‍ഷം അവസാനിപ്പിച്ചു. മൂന്ന് ടെസ്റ്റുകളാണ് ഇന്ത്യ ഈ വര്‍ഷം ഇതുവരെ കളിച്ചത്. രണ്ടെണ്ണം ഓസ്‌ട്രേലിയക്കെതിരേയും ഒരെണ്ണം ഇന്ത്യക്കെതിരേയും. 

ന്യൂസിലാന്‍ഡിന് എതിരായ രണ്ട് ടെസ്റ്റിലും ഇന്ത്യ തോറ്റിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിലും തോറ്റു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നൂറാമത്തെ ടെസ്റ്റ് മത്സരമാവും ബോക്‌സിങ് ഡേ ടെസ്റ്റ്. ഇവിടെ ഓസ്‌ട്രേലിയയാണ് ആധിപത്യം പുലര്‍ത്തുന്നത്. 99 ടെസ്റ്റ് കളിച്ചതില്‍ 43 വട്ടവും ജയം പിടിച്ചത് ഓസീസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി