കായികം

അഡ്‌ലെയ്ഡിലെ തോല്‍വിയുടെ വിഴുപ്പ് പേറിയില്ല, രഹാനെ നന്നായി നയിച്ചു: വിവിഎസ് ലക്ഷ്മണ്‍

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: അജങ്ക്യാ രഹാനേയുടെ നായകത്വത്തെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍. രഹാനെ വളരെ നന്നായി ഇന്ത്യയെ നയിച്ചുവെന്നും, അഡ്‌ലെയ്ഡിലെ തോല്‍വിയുടെ ഭാരവും പേറിയല്ല ഇന്ത്യ കളിച്ചതെന്നും വിവിഎസ് ലക്ഷ്മണ്‍ പറഞ്ഞു. 

ഇന്ത്യക്ക് വളരെ മികച്ച ദിവസമായിരുന്നു. ഒരിക്കല്‍ കൂടി ബൗളര്‍മാര്‍ ആശ്ചര്യപ്പെടുത്തുന്ന ബൗളിങ് പുറത്തെടുത്തു. രണ്ട് അരങ്ങേറ്റക്കാരും ആത്മവിശ്വാസത്തിലാണെന്ന് കണ്ടു. രഹാനെ ടീമിനെ നന്നായി നയിച്ചു. ഏറ്റവും പ്രധാപ്പെട്ട കാരം അഡ്‌ലെയ്ഡിലെ തോല്‍വിയുടെ വിഴുപ്പും പേറിയല്ല ഇന്ത്യ കളിച്ചതെന്നാണ്, ലക്ഷ്മണ്‍ പറഞ്ഞു. 

വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ രഹാനെയാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചത്. ബൗളര്‍മാരെ നന്നായി വിനിയോഗിച്ചും, ഫീല്‍ഡ് സെറ്റില്‍ മികവ് കാണിച്ചും രഹാനെ ആദ്യ ദിനം തന്നെ കയ്യടി നേടി. 195 റണ്‍സിനാണ് ഓസ്‌ട്രേലിയയെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ പുറത്താക്കിയത്. 

ബൂമ്ര നാല് വിക്കറ്റും, അശ്വിന്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് വീഴ്ത്തിയും മികവ് കാണിച്ചു. ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 36-1 എന്ന നിലയിലാണ് ഇന്ത്യ. ആറ് പന്തില്‍ ഡക്കായി മായങ്ക് അഗര്‍വാളാണ് മടങ്ങിയത്. 28 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും, ഏഴ് റണ്‍സുമായി പൂജാരയുമാണ് ക്രീസില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം