കായികം

'വേണ്ട സമയത്ത് മഹാന്മാരായ നായകന്മാര്‍ ജനിക്കും'; രഹാനെയ്ക്ക് കയ്യടിച്ച് മുന്‍ താരങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ അജങ്ക്യാ രാഹനെയുടെ സെഞ്ചുറിയെ പ്രകീര്‍ത്തിച്ച് ക്രിക്കറ്റ് ലോകം. നിശ്ചയദാര്‍ഡ്യവും, ക്ലാസും നിറഞ്ഞതായിരുന്നു അതെന്ന് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ് പറഞ്ഞു. 

ആദ്യം ടീമിനെ നന്നായി നയിച്ചു. ഇപ്പോള്‍ കരുത്തുറ്റ സെഞ്ചുറിയും. ഇന്ത്യന്‍ ടീം ഇപ്പോള്‍ ഡ്രൈവിങ് സീറ്റില്‍ എന്നാണ് ഇര്‍ഫാന്‍ പഠാന്‍ ട്വിറ്ററില്‍ കുറിച്ചത്. ലക്ഷണമൊത്ത ക്യാപ്റ്റന്റെ ഇന്നിങ്‌സ് എന്നായിരുന്നു ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍ രഹാനെയുടെ ഇന്നിങ്‌സിനെ വിശേഷിപ്പിച്ചത്. 

ബാറ്റ് ചെയ്യാന്‍ പ്രയാസമായ പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം എന്ന് രഹാനെ കാണിച്ചു തന്നു. സെറ്റ് ആയി എന്ന് ഒരു ബാറ്റ്‌സ്മാനും പറയാനാവാത്ത പിച്ചാണ് മെല്‍ബണിലേത് എന്നും ഗാവസ്‌കര്‍ ചൂണ്ടിക്കാണിച്ചു. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ കണ്ടതില്‍ വെച്ച് ഒരു ഇന്ത്യന്‍ നായകന്റെ നല്ല ഇന്നിങ്‌സുകളില്‍ ഒന്ന് എന്നാണ് ആര്‍ പി രഹാനെയുടെ സെഞ്ചുറിയെ കുറിച്ച് പറഞ്ഞത്. 

രഹാനെയെ ഇതിഹാസം എന്നാണ് ഓസ്‌ട്രേലിയന്‍ മുന്‍ താരം ബ്രാഡ് ഹോഗ് വിശേഷിപ്പിച്ചത്. സാഹചര്യം വരുമ്പോള്‍ മഹാന്മാരായ നേതാക്കള്‍ മുന്‍പോട്ട് വരും എന്നാണ് രഹാനെയെ അഭിനന്ദിച്ച് ബ്രാഡ് ഹോഗ് പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്