കായികം

വിരാട് കോഹ്‌ലി പതിറ്റാണ്ടിന്റെ താരം; ധോനിയെ പിന്തള്ളി മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാരവും ഇന്ത്യന്‍ നായകന്

സമകാലിക മലയാളം ഡെസ്ക്

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) പതിറ്റാണ്ടിന്റെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക്. ദശാബ്ദത്തിലെ മികച്ച താരത്തിനുള്ള സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ് പുരസ്‌കാരത്തിനാണ് കോഹ്‌ലി അര്‍ഹനായത്. പത്താണ്ടിനിടെയുള്ള മികച്ച ഏകദിന താരമായും കോഹ്‌ലി തിരഞ്ഞെടുക്കപ്പെട്ടു. 

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനി ദശാബ്ദത്തിലെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരം സ്വന്തമാക്കി. മികച്ച ഏകദിന താരത്തിനുള്ള പോരാട്ടത്തില്‍ ധോനിയെ പിന്തള്ളിയാണ് കോഹ്‌ലി പുരസ്‌കാരം നേടിയത്. 

പതിറ്റാണ്ടിന്റെ മികച്ച ടെസ്റ്റ് താരമാണ് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് തിരഞ്ഞെടുക്കപ്പെട്ടു. അഫ്ഗാന്‍ സ്പിന്‍ മാന്ത്രികന്‍ റാഷിദ് ഖാനാണ് പതിറ്റാണ്ടിലെ ടി20 താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. 

അവാര്‍ഡിന് പരിഗണിച്ച കാലത്ത് എല്ലാ ഫോര്‍മാറ്റിലുമായി 20,396 റണ്‍സും 66 സെഞ്ച്വറികളും 94 അര്‍ധ സെഞ്ച്വറികളും കോഹ്‌ലി സ്വന്തമാക്കി. 70ല്‍ കൂടുതല്‍ ഇന്നിങ്‌സ് കളിച്ച താരങ്ങളില്‍ മികച്ച റണ്‍റേറ്റും കോഹ്‌ലിക്ക് സ്വന്തം. 56.97ആണ് ഇന്ത്യന്‍ നായകന്‍ റണ്‍റേറ്റ്. 2011ലെ ലോകകപ്പ് നേട്ടവും കോഹ്‌ലിക്കുണ്ട്. ഏകദിന ലോകകപ്പിനൊപ്പം 2013ലെ ചാമ്പ്യന്‍സ് ട്രോഫി, 2018 ഓസ്‌ട്രേലിയയിലെ ടെസ്റ്റ് പരമ്പര നേട്ടം എന്നിവയും കോഹ്‌ലിക്ക് സ്വന്തം. 

2011ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനിടെ ഇയാന്‍ ബെല്ലിന്റെ റണ്ണൗട്ട് തെറ്റാണെന്ന് കണ്ടതിനെ തുടര്‍ന്ന് ഇംഗ്ലീഷ് ബാറ്റ്‌സ്മാനെ ധോനി തിരിച്ചു വിളിച്ചിരുന്നു. ഈ തീരുമാനമാണ് ആരാധകര്‍ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരത്തിനായി നോമിനേറ്റ് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്

ഇത് പേടിപ്പിക്കുന്ന 'പ്രേമലു'; മിസ്റ്ററി ത്രില്ലറാക്കി പരീക്ഷണം; വിഡിയോ ഹിറ്റ്

ഫോൺ ഉപയോ​ഗിക്കുമ്പോൾ കണ്ണിനെ സംരക്ഷിക്കാം, ഇതാ ആറു ടിപ്പുകൾ

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)