കായികം

തുറിച്ച് നോട്ടം, സ്ലെഡ്ജ്, പഴയ ശ്രീശാന്ത് തന്നെ! സന്നാഹ മത്സരത്തിലെ വീഡിയോ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഏഴ് വര്‍ഷത്തിന് ശേഷവും മാറ്റമൊന്നുമില്ല. പേസ് ബൗളിങ്ങിന്റെ തീവ്രതയ്‌ക്കൊപ്പം ആവേശം കൂട്ടി എത്തുന്ന ഗ്രൗണ്ടിലെ പെരുമാറ്റവും വര്‍ഷങ്ങള്‍ക്കിപ്പുറവും അതേപടി തന്നെ...സന്നാഹ മത്സരത്തില്‍ എതിര്‍ ടിം താരത്തെ സ്ലെഡ്ജ് ചെയ്യുകയാണ് ശ്രീശാന്ത്. 

സയിദ് മുഷ്താഖ് അലി ടി20 പരമ്പരയ്ക്കുള്ള കേരള ടീമില്‍ ശ്രീശാന്തും ഉള്‍പ്പെട്ടിരുന്നു. ടീം പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ശ്രീശാന്തിന്റെ വീഡിയോയുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ എത്തിയത്. 

ബാറ്റ്‌സ്മാന് നേരെ രൂക്ഷ നോട്ടം എറിഞ്ഞും, വിക്കറ്റ്  നേട്ടം രോഷത്തോടെ ആഘോഷിക്കുകയും ചെയ്യുന്ന ശ്രീശാന്തിനെയാണ് വീഡിയോയില്‍ കാണുന്നത്. സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ശ്രീശാന്തിന്റെ പ്രകടനമാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഇന്ത്യ വേദിയാവുന്ന 2023 ലോകകപ്പില്‍ കിരീടം നേടുന്ന ടീമില്‍ ഉള്‍പ്പെടുകയാണ് ലക്ഷ്യമെന്നാണ് ശ്രീശാന്ത് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ

''ഞാന്‍ വണ്ടിയുടെ മുന്നില്‍ കയറിനിന്നു, അവരില്ലാതെ പോവാന്‍ പറ്റില്ല''

ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു