കായികം

കാര്യങ്ങള്‍ എളുപ്പമാവില്ല, രോഹിത്ത് കഠിന പരിശീലനം നടത്തണം; ഇന്ത്യന്‍ മുന്‍ താരത്തിന്റെ മുന്നറിയിപ്പ്‌

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: സിഡ്‌നി ടെസ്റ്റില്‍ കളിക്കണം എങ്കില്‍ രോഹിത്തിന് കഠിന പരിശീലനം തന്നെ വേണ്ടി വരുമെന്ന് ഇന്ത്യന്‍ മുന്‍ താരം പ്രഗ്യാന്‍ ഓജ. 14 ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞാണ് രോഹിത് എത്തുന്നത്. അവിടുത്തെ സാഹചര്യങ്ങളുമായി രോഹിത്തിന് പൊരുത്തപ്പെടണം. അതിനുള്ള മികച്ച വഴി പുറത്തിറങ്ങി പരിശീലനം നടത്തുക എന്നതാണ്, ഓജ പറഞ്ഞു. 

നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ രോഹിത് കഠിനമായി പരിശീലനം ചെയ്യുന്നുണ്ടെന്ന് അവര്‍ ഉറപ്പാക്കി. കാരണം ഐപിഎല്ലിന്റെ സമയത്തും അതിന് മുന്‍പും രോഹിത് അധികം ഭാരം എടുത്തിരുന്നില്ല. ഏറെ നാളായി കളിക്കാതെ ഇരുന്നതിന് ശേഷം വന്നപ്പോള്‍ കൂടുതല്‍ പരിക്കുകളും നമ്മള്‍ കാണുന്നു. അതെല്ലാം കൊണ്ടാവാം രോഹിത് പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനായി അവര്‍ കാത്തിരിക്കുന്നത്. 

രോഹിത്തിലായിരുന്നു എന്‍സിഎയിലെ എല്ലാവരുടേയും ശ്രദ്ധ. പൂര്‍ണമായും രോഹിത് ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതോടെ ഫീല്‍ഡില്‍ വീണ്ടും പരിക്കിലേക്ക് വീഴില്ല എന്നും പ്രഗ്യാന്‍ ഓജ പറഞ്ഞു. ക്വാറന്റൈന്‍ അവസാനിപ്പിച്ച രോഹിത് ശര്‍മ ഇന്ന് പരിശീലനം ആരംഭിച്ചു. 

നെറ്റ്‌സില്‍ ബാറ്റിങ് കോച്ചിന് കീഴില്‍ ബാറ്റ് ചെയ്ത രോഹിത്, ഫീല്‍ഡിങ്ങിലും പരിശീലനം നടത്തി. ജനുവരി ഏഴിനാണ് പരമ്പരയിലെ മൂന്നാം ടെസ്റ്റ്. രണ്ട് ദിവസത്തെ വിശ്രമത്തിലാണ് ഇന്ത്യന്‍ സംഘം ഇപ്പോള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി