കായികം

ചുമക്കുമ്പോഴും, തുമ്മുമ്പോഴും സാമൂഹ്യവിരുദ്ധരെ പോലെ നോക്കുന്നു; കൊറോണ വൈറസ് സാഹചര്യങ്ങളെല്ലാം മാറ്റിയെന്ന് അശ്വിന്‍ 

സമകാലിക മലയാളം ഡെസ്ക്

കൊറോണ വൈറസിന്റെ ഭീതിയില്‍ ലോകം നില്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും പരസ്പരം സംശയത്തോടെ നോക്കേണ്ടി വരുന്ന സാഹചര്യത്തെ കുറിച്ച് പറഞ്ഞ് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. സാഹചര്യങ്ങള്‍ ഒരുപാട് മാറിയിരിക്കുന്നു. തുമ്മുകയോ, ചുമക്കുകയോ ചെയ്യുമ്പോള്‍ വിമാനത്തിനുള്ളിലെ എല്ലാവരും സാമൂഹ്യവിരുദ്ധരെ പോലെ നോക്കുന്നു എന്നാണ് അശ്വിന്‍ പറയുന്നത്. 

ട്വിറ്ററിലൂടെയാണ് അശ്വിന്റെ വാക്കുകള്‍. മാസ്‌ക് ധരിച്ച് നില്‍ക്കുന്ന ഫോട്ടോയും അശ്വിന്‍ പങ്കുവെക്കുന്നു. കഴിഞ്ഞ ദിവസം അശ്വിനെ മിസ് ചെയ്യുന്നതായി പറഞ്ഞ് ഭാര്യ പ്രീതി നാരയണന്‍ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍, ആര്‍ക്കും ഷെയ്ക്ക് ഹാന്‍ഡ് നല്‍കരുത് എന്നാണ് പ്രീതി അശ്വിനെ ഓര്‍മപ്പെടുത്തുന്നത്.
 

ഫെബ്രുവരി 1 വരെയുള്ള കണക്കനുസരിച്ച് 304 പേരാണ് ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ചൈനയില്‍ കുടുങ്ങിയ 323 ഇന്ത്യന്‍ വിദ്യാര്‍ഥികളെ എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലെത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി