കായികം

ഇന്ത്യ എക്കെതിരെ തുടരെ സെഞ്ച്വറികള്‍; കെയ്ന്‍ വില്ല്യംസിന് പകരം ഏകദിന ടീമില്‍; വെല്ലുവിളിയാകുമോ ചാപ്മന്‍?

സമകാലിക മലയാളം ഡെസ്ക്

ഓക്ക്‌ലന്‍ഡ്: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമില്‍ മാര്‍ക് ചാപ്മനെ ഉള്‍പ്പെടുത്തി. തോളിന് പരുക്കേറ്റ് വിശ്രമിക്കുന്ന നായകന്‍ കെയ്ന്‍ വില്ല്യംസിന് പകരമാണ് ചാപ്മനെ ഉള്‍പ്പെടുത്തിയത്. ആദ്യ രണ്ട് പോരാട്ടങ്ങള്‍ക്കുള്ള ടീമിലാണ് ചാപ്മനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വില്ല്യംസിന് പകരം ടീമിനെ ഓപണര്‍ ടോം ലാതം നയിക്കും. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിനെതിരായ ഏകദിന പോരാട്ടത്തിലും വില്ല്യംസിന് പകരം ലാതം നായക സ്ഥാനമേറ്റിരുന്നു.

ഇന്ത്യക്കെതിരായ മൂന്നാം ടി20 മത്സരത്തിനിടെയാണ് കെയ്ന്‍ വില്ല്യംസിന് പരുക്കേറ്റത്. ഫീല്‍ഡിങിനിടെ ഷോള്‍ഡറിന് പരുക്ക് പറ്റുകയായിരുന്നു. പരുക്ക് സാരമുള്ളതല്ലെന്നും എന്നാല്‍ കുറച്ച് ദിവസത്തേക്ക് കൂടി നായകന് വിശ്രമം ആവശ്യമാണെന്നും ടീം ഫിസിയോ വിജയ് വല്ലഭ് വ്യക്തമാക്കി.

ഓക്ക്‌ലന്‍ഡില്‍ നിന്നുള്ള ഇടംകൈയന്‍ ബാറ്റ്‌സ്മാനാണ് ചാപ്മന്‍. ഇന്ത്യ എക്കെതിരായ പോരാട്ടങ്ങളില്‍ ന്യൂസിലന്‍ഡ് എ ടീമിനായി തുടരെ സെഞ്ച്വറികളടിച്ചാണ് താരം ശ്രദ്ധേയനായത്. മികച്ച ഫീല്‍ഡര്‍ കൂടിയാണ് താരം. ഹോങ്കോങില്‍ ജനിച്ച ചാപ്മന്‍ നേരത്തെ ഹോങ്കോങിനായും കളത്തിലിറങ്ങിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സര്‍വീസ് വയറില്‍ ചോര്‍ച്ച, മരച്ചില്ല വഴി തകരഷീറ്റിലേക്ക് വൈദ്യുതി പ്രവഹിച്ചിരിക്കാം; കുറ്റിക്കാട്ടൂര്‍ അപകടത്തില്‍ കെഎസ്ഇബി

യൂറോപ്പ് സന്ദര്‍ശിക്കാന്‍ പ്ലാനുണ്ടോ?; ഷെങ്കന്‍ വിസ ഫീസ് 12 ശതമാനം വര്‍ധിപ്പിച്ചു

ചിങ്ങോലി ജയറാം വധക്കേസ് : പ്രതികൾക്ക് ജീവപര്യന്തം, ഓരോ ലക്ഷം രൂപ പിഴ

ലണ്ടനില്‍ എക്‌സല്‍ ബുള്ളി നായകളുടെ ആക്രമണം; അമ്പതുകാരി മരിച്ചു

മുന്നറിയിപ്പില്‍ മാറ്റം, റെഡ് അലര്‍ട്ട് പിന്‍വലിച്ചു, എട്ട് ജില്ലകളില്‍ അതിശക്തമായ മഴ; ഓറഞ്ച് ജാഗ്രത