കായികം

പാകിസ്ഥാന്റെ സാധ്യതകളടച്ച് ഓപ്പണര്‍മാര്‍, സെഞ്ചുറി കൂട്ടുകെട്ട്; അനായാസം വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ 172 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ ഇന്ത്യ ജയത്തിലേക്ക്. 22 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടമില്ലാതെ ഇന്ത്യന്‍ സ്‌കോര്‍ 100 കടന്നു. യശസ്വി ജയ്‌സ്വാള്‍ അര്‍ധ ശതകം പൂര്‍ത്തിയാക്കി.

അണ്ടര്‍ 19 ലോകകപ്പിലെ തന്റെ നാലാം അര്‍ധശതകമാണ് യശസ്വി ജയ്‌സ്വാള്‍ ഇവിടെ പിന്നിട്ടത്. കരുതലോടെയാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ മുന്‍പോട്ട് പോയതെങ്കിലും യശസ്വി തുടരെ ബൗണ്ടറി കണ്ടെത്തി ഇന്ത്യയെ ജയത്തോടും ഫൈനലിനോടും അടുപ്പിക്കുന്നു.

പാകിസ്ഥാന്‍ ബൗളര്‍മാരെ സമ്മര്‍ദത്തിലാക്കിയാണ് ഇന്ത്യന്‍ ഓപ്പണര്‍മാരായ ജയ്‌സ്വാളിന്റേയും സ്‌ക്‌സേനയുടേയും കളി. പാകിസ്ഥാന്റെ മുഹമ്മദ് അമീര്‍ മികവ് കാണിച്ചെങ്കിലും വിക്കറ്റ് വീഴ്ത്താനായില്ല.   അണ്ടര്‍ 19 ലോകകപ്പില്‍ അഞ്ച് കളിയില്‍ നിന്ന് ഇത് രണ്ടാം വട്ടമാണ് സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തുന്നത്.

നേരത്തെ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാനെ ഇന്ത്യ വരിഞ്ഞു മുറുക്കുകയായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ഹൈദര്‍ അലി, നായകന്‍ നസിര്‍ എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും പാക് ഇന്നിങ്‌സില്‍ പിടിച്ചു നില്‍ക്കാനായില്ല. സുശാന്ത് മിശ്ര മൂന്ന് വിക്കറ്റും, കാര്‍ത്തിക് ത്യാഗി, രവി ബിഷ്‌നോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, അങ്കോല്‍ക്കറും, യശസ്വിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി