കായികം

അണ്ടര്‍ 19 ലോകകപ്പ്; ഫൈനലില്‍ ഇന്ത്യയുടെ എതിരാളി ബംഗ്ലാദേശ്; ന്യൂസിലന്റിനെ തകര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

ജൊഹന്നാസ്ബര്‍ഗ്: അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയുടെ എതിരാളി ബംഗ്ലാദേശ്. ന്യൂസിലന്റിനെ തകര്‍ത്താണ് ബംഗ്ലാദേശ് സെമിയില്‍ കടന്നത്. രണ്ടാം സെമിയില്‍ ആറ് വിക്കറ്റിനാണ് ബംഗ്ലാദേശിന്റെ വിജയം. ഇത് ആദ്യമായാണ് ബംഗ്ലാദേശ് അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ എത്തുന്നത്.

212 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 35 പന്ത് ശേഷിക്കെ അനായാസ വിജയം നേടുകയായിരുന്നു. മഹമ്മൂദുള്‍ അസന്‍ ജോയുടെ സെഞ്ച്വുറിയാണ് ബംഗ്ലാദേശ്് വിജയത്തില്‍ നെടുംതൂണായത്. 127 പന്തില്‍ പതിമൂന്ന് ഫോറിന്റെ അകമ്പടിയോടെയാണ് അസന്റെ സെഞ്ച്വുറി നേട്ടം.

തൗഹിദ് ഹൃദോയി, ഷഹദാദ് ഹുസൈന്‍ എന്നിവര്‍ അദ്ദേഹത്തിന് മികച്ച് പിന്തുണ നല്‍കി. ഷൊരിഫുള്‍ ഇസ്ലാം, ഷമീം ഹൊസൈന്‍ എന്നിവരുടെ ബൗളിങ് മികവാണ് ന്യൂസിലന്റിനെ ചെറിയ സ്്‌കോറില്‍ പുറത്താക്കാന്‍ ബംഗ്ലാദേശിന് സഹായകമായത്. ഷൊരിഫുള്‍ ഇസ്ലാം പത്തോവറില്‍ നാല്‍പ്പത്തിയഞ്ച് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ഷമീം രണ്ട് വിക്കറ്റ് നേടി.

ന്യൂസിലന്റ് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് നേടി. ലിഡ് സ്്‌റ്റോണ്‍ വീലര്‍ ഗ്രീനാള്‍ എന്നിവരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍