കായികം

രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി, ജോഫ്ര ആര്‍ച്ചറിന് ഐപിഎല്‍ നഷ്ടം, പരിക്ക് പിടിമുറുക്കി

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ഐപിഎല്‍ പതിമൂന്നാം സീസണ്‍ കളിക്കില്ല. വലത് കൈമുട്ടിലെ പരിക്ക് ഗുരുതരമായതിനാലാണ് ഇത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് ആര്‍ച്ചര്‍. 

സൗത്ത് ആഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഒരു ടെസ്റ്റ് മാത്രമാണ് ആര്‍ച്ചറിന് കളിക്കാനായത്. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയും ഇംഗ്ലണ്ട് പേസര്‍ക്ക് നഷ്ടമാവും. സഖിബ് മഹ്മൂദിനെ ആര്‍ച്ചറിന്റെ പകരക്കാരനായി ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെടുത്തി. 

ഇടത് കൈമുട്ടില്‍ നടത്തിയ സ്‌കാനിങ്ങില്‍ എല്ലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തി. ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയോടെ ആരംഭിക്കുന്ന ഇംഗ്ലണ്ടിന്റെ രാജ്യാന്ത സമ്മര്‍ ക്യാംപെയ്‌നോടെ ആര്‍ച്ചറെ തിരികെ ടീമിലെത്തിക്കാനാണ് ശ്രമമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. മൂന്ന് മാസത്തോളം ആര്‍ച്ചറിന് നഷ്ടമാവും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു