കായികം

ഈ വര്‍ഷം ഏകദിനത്തിന് പ്രാധാന്യമില്ല, പരമ്പര നഷ്ടപ്പെട്ടതിന് പിന്നാലെ കോഹ്‌ലി

സമകാലിക മലയാളം ഡെസ്ക്

ഒക് ലന്‍ഡ്: ഏകദിന ക്രിക്കറ്റ് വലിയ പരിഗണന അര്‍ഹിക്കുന്ന വര്‍ഷമല്ല ഇതെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര നഷ്ടപ്പെട്ടതിന് പിന്നാലെയാണ് കോഹ്‌ലിയുടെ വാക്കുകള്‍. 

ടെസ്റ്റും, ട്വന്റി20യും പരിഗണിക്കുമ്പോള്‍ ഏകദിനത്തിന് ഈ വര്‍ഷം വലിയ പ്രസക്തിയില്ല. സമ്മര്‍ദത്തില്‍ നിന്ന് ഈ വിധം നമുക്ക് കളിക്കാന്‍ സാധിക്കുന്നു എന്നത് പ്ലസ് പോയിന്റാണ്. പരമ്പര നഷ്ടപ്പെട്ട സ്ഥിതിക്ക് അവസാന ഏകദിനത്തില്‍ ടീമില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും കോഹ് ലി പറഞ്ഞു. 

രണ്ട് നല്ല മത്സരങ്ങള്‍. നമ്മള്‍ അവസാനിപ്പിച്ച വിധം എന്നെ ആകര്‍ശിച്ചു. ബാറ്റിങ്ങിന്റെ സെക്കന്‍ഡ് ഹാഫില്‍ നമ്മള്‍ ശക്തമായി തിരിച്ചെത്തി. ബാറ്റിങ്ങില്‍ നമ്മള്‍ പ്രശ്‌നം നേരിട്ടെങ്കിലും ശ്രേയസും ജഡേജയും, സെയ്‌നിയും നന്നായി കളിച്ചു, കോഹ് ലി പറഞ്ഞു. 

സെയ്‌നി ബാറ്റിങ്ങില്‍ എത്രമാത്രം മികച്ച് നില്‍ക്കുന്നു എന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. വാലറ്റത്തിന് ഇത്രയും നന്നായി കളിക്കാനാവും എങ്കില്‍ അത് മധ്യനിരയേയും പ്രചോദിപ്പിക്കും. സെയ്‌നിക്കും, ശര്‍ദുളിനും നിര്‍ദേശങ്ങളൊന്നും നല്‍കിയല്ല ക്രീസിലേക്ക് വിട്ടതെന്നും കോഹ് ലി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി