കായികം

ഡിആർഎസ്ന് അനുമതി നൽകി അംപയർ; തർക്കിച്ച് വിരാട് കൊഹ്ലി 

സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടണ്‍: ന്യൂസിലന്റിനെതിരായ രണ്ടാം ഏകദിനത്തില്‍ അംപയറോട് പ്രതിഷേധിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കൊഹ്ലി. സമയം അവസാനിച്ചിട്ടും ഡിആർഎസ് ആവശ്യപ്പെട്ട ന്യൂസീലൻഡിന് അംപയർ അനുമതി നൽകിയതാണ് ഇന്ത്യൻ നായകനെ ചൊടിപ്പിച്ചത്. സംഭവത്തിൽ അംപയറോട് കോഹ്ലി അതൃപ്തി അറിയിക്കുകയും ചെയ്തു.

ന്യൂസീലൻഡ് ബാറ്റ് ചെയ്യുന്നതിനിടെ 17–ാം ഓവറിലായിരുന്നു സംഭവം. യുസ്‍വേന്ദ്ര ചഹൽ എറിഞ്ഞ പന്തിൽ കിവീസ് താരം ഹെൻറി നിക്കോൾസ് എൽബിഡബ്ല്യു ആയി പുറത്തായി. സ്വീപ് ഷോട്ടിന് ശ്രമിച്ച നിക്കോൾസിന്റെ തുടയിൽ പന്ത് ഇടിക്കുകയായിരുന്നു. അംപയർ ഔട്ട് അനുവദിച്ചെങ്കിലും മാര്‍ട്ടിൻ ഗപ്ടിലുമായി ചർച്ച ചെയ്തശേഷം നിക്കോള്‍സ് ഡിആർഎസിന് ആവശ്യമറിയിച്ചു. എന്നാൽ ഡിആർഎസ് വിളിക്കാനുള്ള സമയം അപ്പോഴെക്കും അവസാനിച്ചിരുന്നെന്നാണു കോഹ്ലി ചൂണ്ടിക്കാട്ടുന്നത്. റിവ്യു പരിശോധനയി നിക്കോൾസ് ഔട്ട് ആണെന്നു തന്നെയാണ് തെളിഞ്ഞത്. പക്ഷെ സമയം കഴി‍ഞ്ഞിട്ടും ഡിആർഎസിന് അനുമതി നൽകിയതിൽ അംപയർ ബ്രൂസ് ഓക്സെൻഫോർഡിനെ കൊഹ്ലി അതൃപ്തി അറിയിച്ചു. 

ടോസ് നേടി ഇം​ഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു ഇന്ത്യ. എട്ട് വിക്കറ്റ് നഷ്ടത്തിൽ 273 റൺസാണ് ഇം​ഗ്ലണ്ട് അടിച്ചത്. 59 പന്തിൽ 41 റൺസെടുത്താണ് ഹെൻറി നിക്കോൾസ് പുറത്തായത്. നാല് വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് എന്ന നിലയിലാണ് ഇന്ത്യയിപ്പോൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ