കായികം

ആദ്യ ഓവറുകളില്‍ ബംഗ്ലാ പേസര്‍മാരുടെ കളി, റണ്‍ അനുവദിക്കാതെ പിശുക്ക്; ഫൈനലിലും കരകയറ്റാന്‍ യശസ്വിയുടെ ശ്രമം 

സമകാലിക മലയാളം ഡെസ്ക്

പോച്ചെഫ്‌സ്ട്രൂം: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ ബംഗ്ലാദേശ് പേസര്‍മാര്‍ വിറപ്പിക്കുന്നു. 10 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 23 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. 

സക്‌സേന 2 റണ്‍സ് എടുത്ത് മടങ്ങിയതോടെ കരുതലോടെയാണ് ജയ്‌സ്വാളും തിലക് വര്‍മയും ബാറ്റ് ചെയ്യുന്നത്. 16ാം ഓവറിലാണ് ഇന്ത്യയുടെ സ്‌കോര്‍ 50 പിന്നിട്ടത്. യശസ്വി-വര്‍മ കൂട്ടുകെട്ട് അര്‍ധശതകം പിന്നിട്ടു. 6.4 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 9ല്‍ നില്‍ക്കെയാണ് സക്‌സെന പോയിന്റ് ഫീല്‍ഡറുടെ കൈകളിലേക്ക് വീണത്. 

സക്കീബും, ഷോറിഫുള്‍ ഇസ്ലാമും ഉള്‍പ്പെടെയുള്ള ബംഗ്ലാ പേസര്‍മാര്‍ ആദ്യ ഓവറുകളില്‍ ഇന്ത്യയെ കുഴക്കി. സക്കീബ് എറിഞ്ഞ തന്റെ ആദ്യ 5 ഓവറില്‍ 26 ഡെലിവറിയും ഡോട്ട് ബോളായിരുന്നു. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ