കായികം

തിരിച്ചടിച്ച് ഇന്ത്യ; കപ്പില്‍ മുത്തമിടാന്‍ ഇനി വീഴ്‌ത്തേണ്ടത് നാലുവിക്കറ്റുകള്‍ മാത്രം; ആവേശത്തില്‍ ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

പൊച്ചഫ്ട്രൂം: അണ്ടര്‍19 ലോകകപ്പ് ഫൈനല്‍ അവേശകരമായി പുരോഗമിക്കുന്നു. ഇന്ത്യക്കെതിരേ 178 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശിന് ആറ് വിക്കറ്റ് നഷ്ടമായി.  തന്‍സീദ് ഹസന്‍ (17), മഹ്മൂദുല്‍ ഹസന്‍ ജോയ്(8), തൗഹീദ് ഹൃദോയ് (0), ഷഹദത്ത് ഹുസൈന്‍ (1) ഷഹിം ഹുസൈന്‍,  അവിഷേക് ദാസ് എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

ഒരു വിക്കറ്റിന് 50 റണ്‍സെന്ന നിലയിലായിരുന്ന ബംഗ്ലാദേശ് നാല് വിക്കറ്റിന് 65 റണ്‍സെന്ന നിലയിലേക്ക് തകരുകയായിരുന്നു. ലെഗ് സ്പിന്നര്‍ രവി ബിഷ്‌ണോയ് ആണ് നാലു വിക്കറ്റും വീഴ്ത്തിയത്. ഇതിനിടയില്‍ പരിക്കേറ്റ ഓപ്പണര്‍ പര്‍വേസ് ഹുസൈന്‍ എമോന്‍ റിട്ടയേര്‍ഡ് ഹര്‍ട്ട് ആയി.

നേരത്തെ ഇന്ത്യയെ ബംഗ്ലാ ബൗളര്‍മാര്‍ 47.2 ഓവറില്‍ 177 റണ്‍സിന് എറിഞ്ഞിട്ടു. ഇന്ത്യന്‍ ഇന്നിങ്‌സ് 47.3 ഓവറില്‍ 177 റണ്‍സിന് അവസാനിച്ചു.
മൂന്ന് വിക്കറ്റ് വീഴ്ത്തി അവിഷേക് ദാസുംസ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി ഷോരിഫുള്‍ ഇസ്ലാമും, സക്കീബുമാണ് ഇന്ത്യയെ തകര്‍ത്തിട്ടത്. റണ്‍സ് അനുവദിക്കാതെ കൃത്യമായ ഇടവേളകളില്‍ ബംഗ്ലാദേശ് ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് എന്ന നിലയില്‍ നിന്നാണ് ഇന്ത്യ 177ന് ഓള്‍ ഔട്ടായത്.

മൂന്ന് താരങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്. ടൂര്‍ണമെന്റിലെ ടോപ് റണ്‍ സ്‌കോററായ യശസ്വി ജയ്‌സ്വാള്‍ സമ്മര്‍ദത്തില്‍ നിന്ന് മറ്റൊരു മികച്ച ഇന്നിങ്‌സ് കൂടി പുറത്തെടുത്തു. എന്നാല്‍ അര്‍ഹിച്ച സെഞ്ചുറിക്കരികില്‍ എത്താനാവാതെ യശസ്വി 88 റണ്‍സ് എടുത്ത് മടങ്ങി.

121 പന്തില്‍ നിന്ന് 8 ഫോറും ഒരു സിക്‌സും അടിച്ചാണ് യശസ്വി 88 റണ്‍സ് നേടി ഇന്ത്യയെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ദിലക് വര്‍മയും യശസ്വിയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 94 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തിലകിന്റെ വിക്കറ്റ് വീഴ്ത്തി സക്കിബ് തന്റെ മികവ് ഒരിക്കല്‍ കൂടി പുറത്തെടുത്തതോടെ ഇന്ത്യയുടെ തകര്‍ച്ച ആരംഭിച്ചു.

65 പന്തില്‍ നിന്ന് 38 റണ്‍സ് എടുത്താണ് തിലക് മടങ്ങിയത്. 22 റണ്‍സ് എടുത്ത് നിന്ന ധ്രുവ് ചന്ദ് റണ്‍ഔട്ടാവുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ ഇന്ത്യയുടെ കയ്യില്‍ നിന്ന് പോയി. നാല് റണ്‍സിന് ഇടയില്‍ ഇന്ത്യയുടെ നാല് വിക്കറ്റുകള്‍ വീണു.72 റണ്‍സിന് ഇടയിലാണ് ഇന്ത്യയുടെ 9 വിക്കറ്റുകള്‍ നഷ്ടമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു