കായികം

കഗെലിജന് വൈറസ് ബാധ, സൗത്തിക്കും സാന്ത്‌നറിനും ഉദരസംബന്ധമായ അസുഖങ്ങള്‍; ആരോഗ്യ പ്രശ്‌നങ്ങളില്‍ വലഞ്ഞ് ന്യൂസിലാന്‍ഡ് 

സമകാലിക മലയാളം ഡെസ്ക്

ഓക്ലാന്‍ഡ് പരമ്പര സ്വന്തമാക്കിയതിന്റെ ആശ്വാസത്തിലാണ് ന്യൂസിലാന്‍ഡ്. എന്നാല്‍, വൈറ്റ് വാഷ് ചെയ്ത് പകരം വീട്ടുക എന്ന ലക്ഷ്യം ആതിഥേയര്‍ക്ക് മുന്‍പിലുണ്ട്. പക്ഷേ ടീമിനുള്ളിലെ ആരോഗ്യ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ അവരെ വേട്ടയാടുന്നത്. 

പേസര്‍ കഗെലിജന്‍ വൈറസ് ബാധയെ തുടര്‍ന്ന് ആരോഗ്യ പ്രശ്‌നം നേരിടുമ്പോള്‍, ടിം സൗത്തിയേയും മിച്ചല്‍ സാന്ത്‌നറിനേയും വലക്കുന്നത് ഉദരസംബന്ധമായ അസുഖങ്ങളാണ്. ഒാക്‌ലന്‍ഡില്‍ കഗെലിജനും, സാന്ത്‌നറും ഇല്ലാതെയാണ് ന്യൂസിലാന്‍ഡ് ഇറങ്ങിയിരുന്നത്. 

സൗത്തിയാവട്ടെ ഓക് ലന്‍ഡില്‍ തന്റെ 10 ഓവര്‍ എറിഞ്ഞതിന് പിന്നാലെ മടങ്ങി. ചൊവ്വാഴ്ച നടക്കുന്ന മൂന്നാം ഏകദിനത്തില്‍ മൂന്ന് പേരും കളിക്കില്ല. ഇവര്‍ക്ക് പകരം ഇഷ് സോധി പേസര്‍ ബ്ലെയര്‍ തിക്‌നര്‍ എന്നിവരെ ടീമിലേക്ക് തിരികെ വിളിച്ചു. 

ഇന്ത്യ എക്കെതിരായ അനൗദ്യോഗിക ടെസ്റ്റിനായിട്ടാണ് സോധി, തിക്‌നര്‍ എന്നിവരെ ഏകദിന ടീമില്‍ നിന്ന് നേരത്തെ മാറ്റിയിരുന്നത്. തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് നായകന്‍ വില്യംസണിന് ആദ്യ രണ്ട് ഏകദിനങ്ങളും നഷ്ടമായിരുന്നു. ട്രെന്റ് ബോള്‍ട്ട്, മാറ്റ് ഹെന്‍ റി, ഫെര്‍ഗൂസന്‍ എന്നീ കിവീസ് പേസര്‍മാര്‍ക്കും പരിക്കിനെ തുടര്‍ന്ന് പരമ്പര നഷ്ടമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം