കായികം

നിര്‍ണായകമായി വസീം ജാഫറുടെ റോളും; ഇന്ത്യയെ തകര്‍ക്കാന്‍ ബംഗ്ലാദേശിന് കരുത്ത് നല്‍കിയത് ഇന്ത്യന്‍ താരം 

സമകാലിക മലയാളം ഡെസ്ക്

ന്ത്യയെ തോല്‍പ്പിച്ച് ലോക കിരീടത്തിലേക്ക് എത്താന്‍ ബംഗ്ലാദേശ് അണ്ടര്‍ 19 ടീമിനെ പ്രാപ്തരാക്കിയവരുടെ കൂട്ടത്തില്‍ വസീം ജാഫറുമുണ്ട്. ബംഗ്ലാദേശിന്റെ ഭാവി താരങ്ങളുടെ ബാറ്റിങ്ങിന് കരുത്ത് പകര്‍ന്നത് ജാഫര്‍ നല്‍കിയ പരിശീലനമാണ്. 

കഴിഞ്ഞ വര്‍ഷമാണ് മിറാപൂരിലെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ അക്കാദമിയില്‍ ബാറ്റിങ് പരിശീലകനായി വസീം ജാഫറിനെ നിയമിച്ചത്. അണ്ടര്‍ 19 ലോകകപ്പില്‍ ബംഗ്ലാദേശിനെ നയിച്ച അക്ബര്‍ അലി ഉള്‍പ്പെടെയുള്ള താരങ്ങള്‍ ജാഫറിന് കീഴില്‍ പരിശീലനം നേടിയവരാണ്. 

കിരീടം നേടിയ ടീമിലെ ഭൂരിഭാഗം കളിക്കാരും എനിക്ക് കീഴില്‍ പരിശീലിച്ചവരാണ്. അണ്ടര്‍ 14സ അണ്ടര്‍ 16 നിലയിലെല്ലാമായി ഒരുപാട് മത്സരം അവര്‍ കളിക്കുന്നു. അവര്‍ക്കിടയില്‍ തന്നെ പരസ്പരം നല്ല ബന്ധം ഉടലെടുത്തു കഴിഞ്ഞു. കഴിവ് നിറഞ്ഞ സംഘമാണ് അവരുടേത്. 

അവരെ അടുത്ത് നിന്ന് വീക്ഷിക്കാന്‍ എനിക്കായിട്ടുണ്ട്. ഇന്ത്യയായിരുന്നു ലോകകപ്പില്‍ ഫേവറിറ്റുകള്‍ എങ്കിലും, ഇന്ത്യയെ പോലും പിന്നിലേക്ക് മാറ്റി നിര്‍ത്താനുള്ള കരുത്ത് അവര്‍ക്കുണ്ടായതായി വസീം ജാഫര്‍ പറയുന്നു. അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ 177 റണ്‍സിന് ഇന്ത്യയെ ഒതുക്കിയ ശേഷം ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം മൂന്ന് വിക്കറ്റിന്റെ ജയത്തിലേക്ക് ബംഗ്ലാദേശ് എത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി 'ഗരുഡ പ്രീമിയം'; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും