കായികം

പരമ്പരയിലെ ബാറ്റിങ് ശരാശരി 25, അഞ്ച് വര്‍ഷത്തിനിടയില്‍ ഇങ്ങനെയൊരു കോഹ്‌ലി ആദ്യം; 9 ഇന്നിങ്‌സുകള്‍ സെഞ്ചുറി തൊടാതെ 

സമകാലിക മലയാളം ഡെസ്ക്

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ വീണ്ടും പരാജയപ്പെട്ട് കോഹ്‌ലി. മൂന്നാം ഏകദിനത്തില്‍ 9 റണ്‍സിന് പുറത്തായതോടെ പരമ്പരയില്‍ കോഹ്‌ലി
ആകെ സ്‌കോര്‍ ചെയ്തത് 75 റണ്‍സ് മാത്രം. 

25 ആണ് പരമ്പരയിലെ കോഹ് ലിയുടെ ബാറ്റിങ് ശരാശരി. 2015ല്‍ ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ 16.33 എന്ന ബാറ്റിങ് ശരാശരി വന്നതിന് ശേഷം ഇത് ആദ്യമായാണ് ഇത്ര കുറവില്‍ കോഹ്‌ലിയുടെ ശരാശരി എത്തുന്നത്. 

ആദ്യ ഏകദിനത്തില്‍ അര്‍ധ ശതകം നേടിയ കോഹ്‌ലി രണ്ടാമത്തെ ഏകദിനത്തില്‍ 15 റണ്‍സും മൂന്നാമത്തേതില്‍ 9 റണ്‍സുമാണ് നേടിയത്. സെഞ്ചുറിയില്ലാതെ ഇത് കോഹ് ലിയുടെ 9ാം ഇന്നിങ്‌സ് ആണ് അവസാനിക്കുന്നത്. 2019 ഓഗസ്റ്റിലാണ് കോഹ് ലി ഏറ്റവും ഒടുവില്‍ ഏകദിനത്തില്‍ സെഞ്ചുറി കണ്ടത്. 

4, 0, 85, 16, 78, 51, 15, 9 എന്നിങ്ങനെയാണ് കോഹ്‌ലിയുടെ കഴിഞ്ഞ 9 ഇന്നിങ്‌സിലെ സ്‌കോര്‍. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര നഷ്ടപ്പെട്ടതില്‍ കോഹ് ലിയുടെ മോശം ഫോമും കാരണമാണ്. വൈറ്റ് വാഷ് എന്ന നാണക്കേടാണ് ഇപ്പോള്‍ ഇന്ത്യക്ക് മുന്‍പിലുള്ളത്. 31 വര്‍ഷം മുന്‍പാണ് ഇന്ത്യ ഇതിന് മുന്‍പ് ഏകദിനത്തില്‍ വൈറ്റ് വാഷിന് വിധേയമായത്. വിന്‍ഡിസ് ഇന്ത്യയെ 5-0ന് പൊട്ടിച്ചപ്പോഴായിരുന്നു അത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു