കായികം

പ്രഭാവം മങ്ങുന്നു? തുടരെ നാല് ഏകദിനത്തില്‍ വിക്കറ്റില്ലാതെ ബൂമ്ര, കരിയറില്‍ ആദ്യം  

സമകാലിക മലയാളം ഡെസ്ക്

ബേ ഓവല്‍: വൈറ്റ് വാഷിന്റെ നാണക്കേടിനൊപ്പം സ്റ്റാര്‍ പേസര്‍ ബൂമ്രയുടെ ഫോമില്ലായ്മയും ഇന്ത്യക്ക് തലവേദനയാവുന്നു. മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഒരു വിക്കറ്റ് പോലും വീഴ്ത്താനാവാതെയാണ് കോഹ് ലി അവസാനിപ്പിക്കുന്നത്. 

കരിയറില്‍ ഇതിന് മുന്‍പ് ഒരിക്കല്‍ പോലും തുടര്‍ച്ചയായ രണ്ട് ഏകദിനങ്ങളില്‍ കൂടുതല്‍ ബൂമ്ര വിക്കറ്റ് വീഴ്ത്താതിരുന്നിരുന്നിട്ടില്ല. ഏകദിന ബൗളിങ് റാങ്കില്‍ ഒന്നാം സ്ഥാനത്തുള്ള ബൂമ്ര ഇതിപ്പോള്‍ തുടരെ നാല് ഏകദിനങ്ങളാണ് വിക്കറ്റ് വീഴ്ത്താനാവാതെ കളിക്കുന്നത്. 

ഇത് ആദ്യമായിട്ടാണ് ബൂമ്ര ഉഭയകക്ഷി പരമ്പര വിക്കറ്റ് വീഴ്ത്താനാവാതെ അവസാനിപ്പിക്കുന്നത്. 0-50, 0-64, 0-53 എന്നിങ്ങനെയാണ് ന്യൂസിലാന്‍ഡിനെതിരായ മൂന്ന് പരമ്പരയിലെ ബൂമ്രയുടെ കണക്കുകള്‍. എറിഞ്ഞ 30 ഓവറില്‍ വഴങ്ങിയത് 167 റണ്‍സ്. അതില്‍ 1 മെയ്ഡന്‍ ഓവറും. 

2020ലെ കളിച്ച ആറ് ഏകദിനങ്ങളില്‍ നിന്ന് ബൂമ്ര വീഴ്ത്തിയത് ഒരു വിക്കറ്റ്. എന്നാല്‍ ട്വന്റി20യില്‍ ഈ വര്‍ഷം ഏകദിനത്തിനേക്കാള്‍ മികവ് കാണിക്കാന്‍ ബൂമ്രക്കായി. 2020ല്‍ കളിച്ച ഏഴ് ട്വന്റി20യില്‍ നിന്ന് എട്ട് വിക്കറ്റാണ് ബൂമ്ര വീഴ്ത്തിയത്. 

ന്യൂസിലാന്‍ഡിനെതിരായ അവസാന പരമ്പരയില്‍ വിക്കറ്റ് വീഴ്ത്തുന്നതില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ നേരിട്ട പ്രതിസന്ധിയാണ് തുടര്‍ച്ചയായ മൂന്നാം തോല്‍വിയിലേക്ക് ഇന്ത്യയെ എത്തിച്ചത്. മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 297 റണ്‍സ് ന്യൂസിലാന്‍ഡ് 17 പന്തുകള്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് കയ്യില്‍ വെച്ച് മറികടന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍