കായികം

സിംഗിള്‍ എടുക്കുന്നതിനിടെ ഹൃദയാഘാതം; ഒഡീഷ ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം 

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: ക്രിക്കറ്റ് മത്സരത്തിന് ഇടയില്‍ ഒഡിഷ ക്രിക്കറ്റ് താരം ഹൃദയാഘാതാത്തെ തുടര്‍ന്ന് മരിച്ചു. കോളെജ് ഗ്രൗണ്ടില്‍ ലോക്കല്‍ ക്രിക്കറ്റ് മത്സരം കളിക്കുന്നതിന് ഇടയിലാണ് പതിനെട്ടുകാരനായ സത്യജിത് പ്രധാന്‍ കുഴഞ്ഞു വീണത്. 

ഒഡീഷയിലെ കേന്ദ്രപര ജില്ലയിലാണ് സംഭവം. സംഭവം നടക്കുമ്പോള്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലായിരുന്നു സത്യജിത്. സിംഗിള്‍ എടുക്കാന്‍ ഓടുന്നതിന് ഇടയില്‍ വീഴുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷമെ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ള. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇത് ആദ്യമായല്ല യുവ താരങ്ങള്‍ക്ക് കളിക്കളത്തില്‍ വെച്ച് ജീവന്‍ നഷ്ടമാവുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ബംഗാള്‍ ക്രിക്കറ്റ് താരം സോനി യാദവ് ക്രിക്കറ്റ് മത്സരത്തിന് ഇടയില്‍ കുഴഞ്ഞു വീണ് മരിച്ചിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സോനി ബാറ്റിങ് കഴിഞ്ഞ് മടങ്ങവെ കുഴഞ്ഞു വീഴുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം