കായികം

'പന്ത്രണ്ടാമനായി ഇറങ്ങിയാലും രാഹുല്‍ സെഞ്ച്വറിയടിക്കും'- പ്രശംസിച്ച് ശിഖര്‍ ധവാന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സമീപകാലത്ത് ഇന്ത്യന്‍ ടീമില്‍ സ്ഥിരതയുള്ള പ്രകടനങ്ങളുമായി ആരാധകരുടെ കൈയടി ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് കെഎല്‍ രാഹുലിനാണ്. ഓപണര്‍ മുതല്‍ ഏത് സ്ഥാനത്ത് ബാറ്റ് ചെയ്യാനും സന്നദ്ധനാകുന്ന രാഹുല്‍ വിക്കറ്റ് കീപ്പറാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതും മടിക്കാതെ ഏറ്റെടുത്തു. ഏത് സ്ഥാനത്ത് ബാറ്റ് ചെയ്താലും ഉജ്ജ്വല ഇന്നിങ്‌സുകളുമായി താരം തിളങ്ങുകയുമാണ്. വിക്കറ്റിന് പിന്നിലും മികവ് പുലര്‍ത്തുന്നു. 

പരുക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സ്ഥിരം ഓപണര്‍ ശിഖര്‍ ധവാന്‍ രാഹുലിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. ന്യൂസിലന്‍ഡിനെതിരെ രാഹുല്‍ നേടിയ സെഞ്ച്വറി ചൂണ്ടിക്കാട്ടിയാണ് ധവാന്റെ പ്രശംസ. 

'മനോഹരമായ സെഞ്ച്വറിയായിയിരുന്നു. കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുക സഹോദര. ഇത്തരത്തില്‍ പന്ത്രണ്ടാമനായി കളിക്കാനിറങ്ങിയാലും നിങ്ങള്‍ ശതകം കുറിക്കും'- ധവാന്‍ വ്യക്തമാക്കി. 

ന്യൂസിലന്‍ഡിനെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും ശതകം കുറിച്ച് രാഹുല്‍ തന്റെ ഭാഗം ഭംഗിയാക്കിയിരുന്നു. 112 റണ്‍സാണ് താരം എടുത്തത്. പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ നിന്നുമായി  204 റണ്‍സ് രാഹുല്‍ സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു