കായികം

192 കോടി രൂപയുടെ വിവാഹ മോചനം? മുന്‍ ഓസ്‌ട്രേലിയന്‍ നായകനും ഭാര്യയും വേര്‍പിരിയുന്നു

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം നായകന്‍ മൈക്കല്‍ ക്ലാര്‍ക്കും ഭാര്യ കെയ്‌ലിയും വേര്‍പിരിയുന്നു. ഏഴ് വര്‍ഷം നീണ്ട ദാമ്പത്യത്തിന് വിരാമമിടുകയാണെന്ന് വ്യക്തമാക്കി ഇരുവരും ചേര്‍ന്ന് എഴുതിയ കത്ത് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടു. 

192 കോടി രൂപ (40 മില്ല്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍)യുടെ സാമ്പത്തിക ഒത്തുതീര്‍പ്പിലൂടെയാണ് ഇരുവരും വേര്‍പിരിയുന്നതെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തി. 2012ലാണ് ക്ലാര്‍ക്കും കെയ്‌ലിയും വിവാഹിതരായത്. ഇവര്‍ക്ക് നാല് വയസുള്ളൊരു മകളുണ്ട്. 

കഴിഞ്ഞ അഞ്ച് മാസമായി ഇരുവരും അകന്ന് കഴിയുകയായിരുന്നു. വേര്‍പിരിയാന്‍ തീരുമാനിച്ച കാര്യം ഔദ്യോഗികമായി ഇപ്പോഴാണ് പുറത്തു വിടുന്നത്. 

വേര്‍പിരിഞ്ഞാലും കുട്ടിയെ നോക്കുന്ന കാര്യത്തില്‍ ഇരുവരും തുല്ല്യ നിലയ്ക്ക് ഉത്തരവാദിത്വം ഏറ്റെടുക്കും. സ്വതന്ത്ര്യ വ്യക്തികളെന്ന നിലയില്‍ പരസ്പര ബഹുമാനം നിലനിര്‍ത്തുമെന്നും ഇരുവരും ചേര്‍ന്നെഴുതിയ കത്തില്‍ വ്യക്തമാക്കുന്നു.

ഓസ്‌ട്രേലിയക്കായി ലോകകപ്പുയര്‍ത്തിയ നായകനാണ് ക്ലാര്‍ക്ക്. 115 ടെസ്റ്റുകളും  245 ഏകദിനങ്ങളും 34 ടി20 മത്സരങ്ങളും ഓസീസിനായി കളിച്ചു. 2015ല്‍ വിരമിച്ച ക്ലാക്ക് ഓസീസ് ക്രിക്കറ്റ് സംഭാവന ചെയ്ത ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച താരം കൂടിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു