കായികം

ഓപണിങ് സ്ഥാനത്തിനായി പൃഥ്വി ഷായുമായി മത്സരം? തുറന്ന് പറഞ്ഞ് ശുഭ്മാന്‍ ഗില്‍

സമകാലിക മലയാളം ഡെസ്ക്

ഹാമില്‍ട്ടന്‍: ഇന്ത്യന്‍ ടീമിലെ സ്ഥിരം ഓപണര്‍മാരായ രോഹിത് ശര്‍മയ്ക്കും ശിഖര്‍ ധവാനും പരുക്കേറ്റതിനെ തുടര്‍ന്ന് ന്യൂസിലന്‍ഡിനെതിരായ മൂന്ന് ഏകദിന പരമ്പരയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം പരമ്പരയില്‍ ഇന്ത്യക്കായി പുതിയ ഓപണിങ് സഖ്യമാണ് ഇന്നിങ്‌സ് കുറിച്ചത്. യുവതാരം പൃഥ്വി ഷായും മായങ്ക് അഗര്‍വാളുമായിരുന്നു ഓപണര്‍മാര്‍. 

പൃഥ്വി ഷായ്‌ക്കൊപ്പം ഭാവി താരമായി വിലയിരുത്തപ്പെടുന്ന ബാറ്റ്‌സ്മാനാണ് ശുഭ്മാന്‍ ഗില്‍. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ പൃഥ്വി ഷായും ശുഭ്മാന്‍ ഗില്ലും അംഗങ്ങളാണ്. 

ടീമിനെ ഓപണിങ് സ്ഥാനത്തേക്ക് പൃഥ്വി ഷായുമായി മത്സരിക്കാനൊന്നും ഇല്ലെന്ന് ശുഭ്മാന്‍ വ്യക്തമാക്കി. ഒരേസമയം കരിയര്‍ തുടങ്ങിയവരാണ് ഇരു താരങ്ങളും. ടീം മാനേജ്‌മെന്റ് ആവശ്യപ്പെടുന്നതിന് അനുസരിച്ച് മാത്രമാണ് കളിക്കാനിറങ്ങുന്നത്. എവിടെ ബാറ്റ് ചെയ്യണമെന്ന് അവര്‍ തീരുമാനിക്കും. അപ്പോള്‍ അതനുസരിക്കുക. മറ്റ് താരങ്ങളുമായി മത്സരിക്കാനുള്ള മാനസികാവസ്ഥ ആയിരിക്കില്ല ആ സമയത്ത്. ലഭിച്ച അവസരം വിദഗ്ധമായി ഉപയോഗിക്കാനുള്ള അവസരമായിരിക്കും മുന്നില്‍. പാഴാക്കാന്‍ സാധിക്കില്ലെന്നും ശുഭ്മാന്‍ പറഞ്ഞു. 

ഇടവേളയ്ക്ക് ശേഷമാണ് പൃഥ്വി ഷായെ ടെസ്റ്റ് ടീമിലേക്ക് മടക്കി വിളിച്ചത്. ന്യൂസിലന്‍ഡ് എ ടീമിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ എ ടീമിനായി കളത്തിലിറങ്ങിയ പൃഥ്വിയും ശുഭ്മാനും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇതോടെയാണ് ഇരുവരും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം സ്വന്തമാക്കിയത്. 

ന്യൂസിലന്‍ഡിനെതിരായ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്കായി ഇന്ത്യ തയ്യാറെടുക്കുകയാണ്. ഈ മാസം 21 മുതലാണ് ആദ്യ ടെസ്റ്റിന് തുടക്കമാകുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്